എങ്ങനെയാണ് സാത്താന് കൊമ്പും വാലും വന്നത്?

എങ്ങനെയാണ്  സാത്താന്  കൊമ്പും വാലും വന്നത്?

സാത്താന്‍ എന്ന് കേള്‍ക്കുമ്പോഴേ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ചിത്രം എന്താണ്?അതില്‍ തീര്‍ച്ചയായും കൊമ്പും വാലുമുള്ള ഒരു രൂപമുണ്ട്.

സാത്താനെക്കുറിച്ചുള്ള ഏറ്റവും പ്രചരിപ്പിക്കപ്പെടുന്ന ചിത്രങ്ങളും അത്തരത്തിലുള്ളവയാണ്. എന്തുകൊണ്ടാണ് സാത്താനെ ഇങ്ങനെ ചിത്രീകരിച്ചിരിക്കുന്നത്? അതിന് എന്തിനെങ്കിലും കാരണങ്ങളുണ്ടോ.. ബൈബിളുമായി അടുപ്പമുണ്ടോ?

വിശുദ്ധ ഗ്രന്ഥവുമായും ഗ്രീക്ക് മിഥോളജിയുമായും സാത്താന്റെ ചിത്രീകരണത്തിന് ബന്ധമുണ്ട് എന്നതാണ് സത്യം.

സാത്താന് നമ്മള്‍ രണ്ടു കൊമ്പുകള്‍ വച്ചുകൊടുക്കാറുണ്ടല്ലോ.. അതെങ്ങനെ വന്നു എന്നറിയണമെങ്കില്‍ വെളിപാടിന്റെ പുസ്തകം പതിമൂന്നാം അധ്യായം വായിക്കണം. അതില്‍ 11 ാം വാക്യം ഇങ്ങനെയാണ്.

ഭൂമിക്കടിയില്‍ നിന്ന് കയറിവരുന്ന വേറൊരു മൃഗത്തെ ഞാന്‍ കണ്ടു. അതിന് കുഞ്ഞാടിന്റേതുപോലുള്ള രണ്ടു കൊമ്പുകളുണ്ടായിരുന്നു. അത് സര്‍പ്പത്തെപോലെ സംസാരിച്ചു. ഈ മൃഗത്തിന് പ്രത്യേകമായ ഒരു നമ്പറുണ്ടെന്ന് വിശുദ്ധ യോഹന്നാന്‍ പറയുന്നു18 ാം വാക്യം ഇങ്ങനെയാണ്. ഇവിടെയാണ് ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ അറുന്നൂററ്റിയറുപത്തിയാറ്.

അതുപോലെ സാത്താന്റെ വാല്‍ വെളിപാടു പുസ്തകവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. പന്ത്രണ്ടാം അധ്യായം മൂന്നുമുതല്‍ നാലുവരെയുള്ള വാക്യങ്ങളില്‍ നാം ഇങ്ങനെ വായിക്കുന്നു.

സ്വര്‍ഗ്ഗത്തില്‍ മറ്റൊരടയാളം കൂടി കാണപ്പെട്ടു. ഇതാ അഗ്നിമയനായ ഒരുഗ്രസര്‍പ്പം. അതിന് ഏഴു തലയും പത്തുകൊമ്പും.തലകളില്‍ ഏഴു കിരീടങ്ങള്‍. അതിന്റെ വാല്‍ ആകാശത്തിലെ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ വാരിക്കൂട്ടി ഭൂമിയിലേക്ക് എറിഞ്ഞു. ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാന്‍ സര്‍പ്പം അവളുടെ മുമ്പില്‍ കാത്തുനിന്നു.

പാന്‍ എന്ന ഗ്രീക്ക് ദേവനെ അനുകരിച്ചാണ് സാത്താന്റെ ഇതര രൂപകല്പന നടത്തിയിരിക്കുന്നത്.

 

You must be logged in to post a comment Login