സാത്താന്റെ വീക്ക്‌നെസ് അറിയാമോ?

സാത്താന്റെ വീക്ക്‌നെസ് അറിയാമോ?

സാത്താനെ കീഴടക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ആദ്യമായി നാം സാത്താന്റെ ബലഹീനത തിരിച്ചറിയണം. സാത്താന്‍ ഏറ്റവും അധികം ആഗ്രഹിക്കുന്നത്അധികാരമാണ്. അധികാരത്തോടുള്ള നമ്മുടെ ആഗ്രഹത്തെ തന്നെയാണ് സാത്താന്‍ നമുക്കെതിരെ ഉപയോഗിക്കുന്നത്.

സാത്താന് ഏറ്റവും സഹിക്കാന്‍ കഴിയാത്തത് എളിമയാണ്, വിനയമാണ്. സാത്താനെ അതുകൊണ്ട് നമുക്കേറ്റവും എളുപ്പത്തില്‍ തോല്പിക്കാന്‍ കഴിയുന്നത് എളിമയിലൂടെയാണ്. സാത്താന്റെ ഈ വീക്കനെസിനെ ഏറ്റവും മനോഹരമായി പരാജയപ്പെടുത്തിയത് ക്രിസ്തു തന്റെ ക്രൂശുമരണത്തിലൂടെയാണ്. രാജാക്കന്മാരുടെ രാജാവായ ക്രിസ്തു നഗ്നനായി കുരിശില്‍ മൂന്നാണികളിന്മേല്‍ തൂങ്ങിമരിച്ചു. ലോകത്തില്‍ അവനെ എല്ലാവരും ഉപേക്ഷിച്ചു.സ്വയം രക്ഷിക്കാനായി അവന്‍ ഒരു വഴിയും അന്വേഷിച്ചില്ല. ക്രിസ്തുവിന്റെ വിനീതമായ എളിമ സാത്താനെ അമ്പേ പരാജയപ്പെടുത്തി.

സാത്താനെ പരാജയപ്പെടുത്താന്‍ നമുക്കൊരു വഴിയേ ഉള്ളൂ, എളിമയും ആത്മത്യാഗവും. നാം നമുക്കുള്ളതെല്ലാം ദൈവത്തിന് നല്കുകയാണെങ്കില്‍ നമുക്ക് തിന്മയെ കീഴടക്കാന്‍ കഴിയും.

You must be logged in to post a comment Login