കേരളത്തില്‍ സാത്താന്‍ സേവ വര്‍ദ്ധിക്കുന്നു

കേരളത്തില്‍ സാത്താന്‍ സേവ വര്‍ദ്ധിക്കുന്നു

കേരളത്തില്‍ സാത്താന്‍ സേവ വ്യാപകമാകുന്നതായി സൂചനകള്‍. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇവിടെങ്ങളിലെ ഒറ്റപ്പെട്ട വീടുകളും ഫഌറ്റുകളും കേന്ദ്രീകരിച്ച് സാത്താന്‍ സേവ നടന്നുവരുന്നതായി വാര്‍ത്തയില്‍ പറയുന്നു.

എന്നാല്‍ ഇത് സംബന്ധിച്ച് തെളിവുകള്‍ കണ്ടെത്താനോ ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്യാനോ പോലീസിന് സാധിക്കുന്നില്ല. സാത്താന്‍ സേവയുടെ സാന്നിധ്യവും അതിന്റെ ആഴവും കേരളത്തില്‍ ഇത്രയേറെയുണ്ടെന്ന് വ്യക്തമാക്കിയത് തിരുവനന്തപുരം നന്തന്‍കോട്ടെ കൂട്ടക്കൊലപാതകത്തെതുടര്‍ന്നായിരുന്നു.

മാതാപിതാക്കളും സഹോദരിയും ഉള്‍പ്പടെ അഞ്ചുപേരെ കൊല ചെയ്ത കേഡല്‍ സാത്താന്‍ സേവക്കാരനായിരുന്നു. ആത്മാവിനെ ശരീരത്തില്‍ നിന്ന് വേര്‍പെടുത്തി സ്വതന്ത്ര സഞ്ചാരപ്രാപ്തി നേടുന്ന ആസ്ട്രല്‍ പ്രൊജക്ഷനാണ് കേഡല്‍ നടത്തിയത്. ഇതോടെയാണ് സാത്താന്‍ സേവയുടെ ഞെട്ടിക്കുന്ന മുഖം കേരളത്തിലെ സാധാരണജനം മനസ്സിലാക്കിയത്.

എന്നാല്‍ കേഡല്‍ കടുത്ത മാനസികരോഗിയാണെന്നും അയാള്‍ ഇക്കാരണം കൊണ്ടുതന്നെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെടും എന്നുമാണ് പരക്കെയുള്ള പ്രചരണം. അങ്ങനെയെങ്കില്‍ കേഡലിന്റെ സാത്താന്‍ സേവയെ ഭയത്തോടെ കാത്തിരിക്കുകയാണ് സമീപവാസികള്‍.

You must be logged in to post a comment Login