സാത്താന്‍ ആരാധനയ്ക്കായി തിരുവോസ്തി മോഷ്ടിച്ചു കൊണ്ടുപോയപ്പോള്‍ സംഭവിച്ചത്…

സാത്താന്‍ ആരാധനയ്ക്കായി തിരുവോസ്തി മോഷ്ടിച്ചു കൊണ്ടുപോയപ്പോള്‍ സംഭവിച്ചത്…

പതിനഞ്ചാം നൂറ്റാണ്ടില്‍ സ്വിറ്റ്‌സര്‍ലന്റിലെ എറ്റിസവില്‍ ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. സാത്താന്‍ സേവക്കാരുടെ കൂട്ടായ്മയില്‍ അംഗമായ ഒരു സ്ത്രീ പള്ളിയില്‍ നിന്ന് തിരുവോസ്തി മോഷ്ടിച്ച് സ്ഥലം വിടാന്‍ ശ്രമിച്ചു. ആന്‍ വോഗ്റ്റ്‌ലി എന്നായിരുന്നു അവളുടെ പേര്.

തിരുവോസ്തി അവള്‍ കൈയിലാണ് പിടിച്ചിരുന്നത്. തുടര്‍ച്ചയായി ആ ദേവാലയത്തില്‍ നിന്ന് തിരുവോസ്തി മോഷണം പോകുന്നുണ്ടായിരുന്നു. ബ്ലാക്ക് മാസിന് വേണ്ടി ഉപയോഗിക്കാനായിരുന്നു അവ മോഷ്ടിച്ചിരുന്നത്.

ദേവാലയത്തില്‍ നിന്ന് തിടുക്കത്തില്‍ ഇറങ്ങിയ അവള്‍ സെമിത്തേരി വഴി പോകാനാണ് ശ്രമിച്ചത്. പെട്ടെന്ന് തിരുവോസ്തി പിടിച്ചിരുന്ന കരത്തിന് അവള്‍ക്ക് വല്ലാത്ത ഭാരം അനുഭവപ്പെട്ടു. അവള്‍ നോക്കിയപ്പോള്‍ തിരുവോസ്തി വലുതായിക്കൊണ്ടിരിക്കുകയാണ്.

അനുനിമിഷം തിരുവോസ്തി വലുതാകുകയും അവള്‍ക്ക് അതിന്റെ ഭാരം താങ്ങാന്‍ കഴിയാതെ വരികയും ചെയ്തു. ആന് വല്ലാത്ത പേടി തോന്നി. അവള്‍ പെട്ടെന്ന് തിരുവോസ്തി നിലത്തേക്ക് വലിച്ചെറിഞ്ഞു.

ആ തിരുവോസ്തി ഉടന്‍തന്നെ ഒരുപൂവ് പോലെ രൂപാന്തരപ്പെട്ടു. അതിന് ചുറ്റും പ്രകാശം പരന്നു. ഏഴു സെക്ഷനായിട്ടാണ് തിരുവോസ്തി ഇങ്ങനെ രൂപം മാറിയത്. വികാരിയച്ചന്‍ ഉടന്‍ തന്നെ വിവരം അറിയുകയും അദ്ദേഹം ഓടിയെത്തുകയും ചെയ്തു. അതില്‍ ഏഴു സെക്ഷനായി രൂപാന്തരപ്പെട്ട തിരുവോസ്തിയിലെ ആറു കഷ്ണങ്ങളും എടുത്തുകൊണ്ടുപോകാന്‍ അച്ചന് സാധിച്ചു.

പക്ഷേ ഒരു കഷ്ണം മാത്രം എടുക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പിന്നീട് ആ സ്ഥലത്ത് ഒരു ചാപ്പല്‍ പണി കഴിപ്പിക്കുകയാണുണ്ടായത്.

You must be logged in to post a comment Login