ദേവാലയ ആക്രമണം, സാത്താന്‍ ആരാധകന്‍ അറസ്റ്റില്‍

ദേവാലയ ആക്രമണം, സാത്താന്‍ ആരാധകന്‍ അറസ്റ്റില്‍

ഗ്രേറ്റ് യാര്‍മൗത്ത്: വിശുദ്ധ വാരത്തില്‍ സെന്റ് മേരീസ് ദേവാലയം ആക്രമിക്കപ്പെട്ട സംഭവത്തോട് ബന്ധപ്പെട്ട് ഒരു കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അള്‍ത്താരയിലുള്ള വിശുദ്ധ രൂപം അഗ്നിക്കിരയാക്കുകയും പകരം സാത്താന്റെ ചിത്രം അള്‍ത്താരയില്‍ പ്രതിഷ്ഠിക്കുകയും ചെയ്ത സംഭവം നടന്നത് മാര്‍ച്ച് 29 നായിരുന്നു.

കണ്ട മാത്രയില്‍ ഞാന്‍ നടുങ്ങിപ്പോയിരുന്നു. ആദ്യം എനിക്ക് തോന്നിയത് ഹന്നാന്‍ വെള്ളം തളിച്ച് അവിടം ശുദ്ധീകരിക്കാനായിരുന്നു. വികാരി ഫാ. ആന്റണി പറയുന്നു. ഇത് സഭയ്ക്കും ക്രൈസ്തവര്‍ക്കും നേരെയുള്ള കൃത്യമായ ആക്രമണമാണ്. ഇതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിശുദ്ധവാരത്തില്‍ ഇതുപോലൊരു സംഭവം നടന്നത് വിശ്വാസികളെ മുഴുവന്‍ ദു:ഖിപ്പിച്ചിരുന്നു.

പതിനേഴുകാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്.

You must be logged in to post a comment Login