സാത്താന്‍ ജപമാലകളെക്കുറിച്ച് അറിയാമോ?

സാത്താന്‍ ജപമാലകളെക്കുറിച്ച് അറിയാമോ?

സാത്താന്‍ ജപമാലകള്‍ വ്യാപകമാകുന്നുവെന്നും ഇക്കാര്യത്തില്‍ വിശ്വാസികള്‍ മുന്‍കരുതലും ജാഗ്രതയും പുലര്‍ത്തണമെന്നും ഫിലിപ്പൈന്‍സിലെ എക്‌സോര്‍സിറ്റ് ഫാ. അംബ്രോസിയോ നൊനാറ്റോ ലീഗാസ്പി പറയുന്നു. കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ദ ഫിലിപ്പൈന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. റേഡിയോയിലൂടെയായിരുന്നു അച്ചന്റെ പ്രഭാഷണം.

അസാധാരണമായ ഒക്കള്‍ട്ട് സിംബലുകളോടു കൂടിയവയാണത്രെ സാത്താന്‍ ജപമാലകള്‍. സാത്താന്‍ ആരാധകര്‍ തയ്യാറാക്കുന്നതാണ് ഇവ. ശപിച്ചും തിന്മ നിരൂപിച്ചുമാണത്രെ ഇവയുടെ നിര്‍മ്മാണം. അതുകൊണ്ടുതന്നെ അറിയാതെയാണെങ്കിലും ഇവ കത്തോലിക്കര്‍ ഉപയോഗിക്കുമ്പോള്‍ തിന്മയുടെ അരൂപികള്‍ നമ്മെ പിന്തുടരും.

കുരിശില്‍ ചുറ്റി വളഞ്ഞുകിടക്കുന്ന സര്‍പ്പം, പെന്റഗ്രാം,സൂര്യന്‍ എന്നിവയാണ് സാധാരണയായി സാത്താന്‍ ജപമാലകളില്‍ കാണപ്പെടുന്ന അടയാളങ്ങള്‍. ഇനി ഇവയില്ലാതെയും സാത്താന്റെ വചനങ്ങള്‍ ചേര്‍ത്തുകൊണ്ടുള്ള ജപമാലകളുമുണ്ട്

You must be logged in to post a comment Login