സത്ന: മധ്യപ്രദേശിലെ സത്ന സെന്റ് എഫ്രേംസ് തിയോളജിക്കൽ സെമിനാരിയിൽ സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സന്ദർശനം നടത്തി. സത്ന ബുംകാർ ഗ്രാമത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ബജ് രംഗ്ദൾ പ്രവർത്തകരുടെ ആക്രമണത്തിനും പോലീസ് നടപടികൾക്കും സെമിനാരിയിലെ വൈദികരും വൈദികാർഥികളും ഇരകളായതിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം.
അക്രമികൾ മർദിച്ച വൈദികരെയും സെമിനാരി വിദ്യാർഥികളെയും അദ്ദേഹം ആശ്വസിപ്പിച്ചു. ബുംകാർ സംഭവത്തെക്കുറിച്ചും സത്നയിലെ മത, സാമൂഹ്യ സാഹചര്യങ്ങളെ സംബന്ധിച്ചും സെമിനാരി വിദ്യാർഥികളും വൈദികരും കർദിനാളിനോടു വിശദീകരിച്ചു. വില്ലേജുകളിലെ പ്രേഷിതപ്രവർത്തനങ്ങൾക്കു വർഗീയസംഘടനകളുടെ വലിയ എതിർപ്പുകളെയും പ്രതിസന്ധികളെയും അതിജീവിക്കേണ്ടിവരുന്നതായി അവർ പറഞ്ഞു.
രൂപതയുടെ പ്രേഷിതശുശ്രൂഷകൾക്കു ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നു മാർ ക്ലീമിസ് കാതോലിക്കാ ബാവ അറിയിച്ചു. സത്ന ബിഷപ് മാർ ജോസഫ് കൊടകല്ലിലും ഒപ്പമുണ്ടായിരുന്നു.
You must be logged in to post a comment Login