സാത്‌നയിലെ അക്രമങ്ങള്‍ ഭാരതസംസ്‌കാരത്തിന് അപമാനം;കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് ബാവാ

സാത്‌നയിലെ അക്രമങ്ങള്‍ ഭാരതസംസ്‌കാരത്തിന് അപമാനം;കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് ബാവാ

ന്യൂഡല്‍ഹി: മദ്ധ്യപ്രദേശിലെ സാത്‌നയില്‍ ക്രിസ്മസ്‌ കരോള്‍ നടത്തിയ കത്തോലിക്കാ വൈദികര്‍ക്കും വൈദിക വിദ്യാര്‍ത്ഥികള്‍ക്കും നേരെയുണ്ടായ അതിക്രൂരമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സിബിസിഐ പ്രസിഡന്‍റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. ഇതില്‍ ഭാരതസഭയ്ക്കുള്ള തീവ്രമായ വേദനയും ഉത്കണ്ഠയും രേഖപ്പെടുത്തുന്നു.

കഴിഞ്ഞ 30 വര്‍ഷക്കാലമായി ക്രിസ്മസിനോടനുബന്ധിച്ച്‌ സമാധാനപരമായി നടന്നുവരുന്ന കരോള്‍ പരിപാടിക്ക് നേരേയാണ്‌ യാതൊരു കാരണവുമില്ലാതെ അക്രമം നടത്തിയത്.മദ്ധ്യപ്രദേശില്‍ ഈയിടെയായി ഉണ്ടായിട്ടുള്ള അസഹിഷ്ണുതയുടെയും മതവിദ്വേഷത്തിന്റെയും നിരവധി സംഭവങ്ങള്‍ ഇതിന്റെ പിന്നിലുള്ള ഗൂഢാലോചന വ്യക്തമാക്കുന്നു,

ജനാധിപത്യ ഭരണസംവിധാനത്തില്‍ നിലനില്‍ക്കുന്ന  ഒരു രാഷ്ട്രമായ ഭാരതത്തില്‍ കപട ദേശീയതയുടെ പേരില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കു ന്നത് തികച്ചുംആപത്കരമാണ്. കുറ്റവാളികള്‍ രക്ഷപെടുകയും ഇരകളായ വൈദികരും വൈദികവിദ്യാര്‍ത്ഥികളും കള്ളക്കേസ്ചുമത്തപ്പെ’ട്ട് അറസ്റ്റിലാവുകയുംചെയ്തിരിക്കുന്നു.

നീതി നടപ്പിലാക്കേണ്ട നിയമപാലകര്‍ ഈ സംഭവത്തില്‍സ്വീകരിച്ച ഏകപക്ഷീയമായ നടപടികള്‍ നിയമലംഘനവും മനുഷ്യാവകാശ ലംഘനവുമാണ്.ജനങ്ങളുടെജീവന് സംരക്ഷണം നല്‍കേണ്ട നിയമപാലകര്‍ കൈയുംകെട്ടി നോക്കിനില്‍ക്കേ നിസ്സഹായരായ വൈദികര്‍ക്കുംവൈദിക വിദ്യാര്‍ത്ഥികള്‍ക്കും നേരെ ഈ വിധത്തില്‍ നികൃഷ്ടമായ ഒരുആക്രമണമുണ്ടായത്‌ വളരെ ദൗര്‍ഭാഗ്യകരമാണ്. ഭാരതസംസ്‌കാരത്തിന്റെ ശ്രേഷ്ഠതയ്ക്കു നേരെയുള്ള വെല്ലുവിളിയാണ് ഇത്തരം സംഭവങ്ങള്‍.

ഭാരതസംസ്‌കാരത്തിന്റെ പരിപാലനത്തില്‍ സമഗ്രമായ സംഭാവനകള്‍ എന്നും നല്‍കിയി’ുള്ള ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും രക്തച്ചൊരിച്ചിലുണ്ടാക്കുകയും ചെയ്യുന്നത് ജാതിമതവര്‍ണ്ണ വൈജാത്യങ്ങളില്ലാത്ത ഒരു നവഭാരതം കെട്ടിപ്പടുക്കുന്നതില്‍ഏറെ ന്യൂനതകള്‍ സൃഷ്ടിക്കുമെ്ന്ന ഭയപ്പെടുന്നു. ഇത്തരം ആക്രമണങ്ങളും അനിഷ്ട സംഭവങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ ബഹുമാന്യരായ ഭരണാധികാരികളും രാഷ്ട്രീയ സാമൂഹികമത നേതാക്കളും സത്യസന്ധമായ ജാഗ്രത പുലര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സാത്‌നയിലുണ്ടായ അനിഷ്ടസംഭവത്തിലെ കുറ്റവാളികള്‍ക്കു നേരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുവാനും തക്കതായ ശിക്ഷ അവര്‍ക്കു ലഭിക്കുമെന്ന് ഉറപ്പുവരുത്താനും തയ്യാറാകണമെന്ന് ഭാരത കത്തോലിക്കാ സഭയ്ക്കു വേണ്ടി ഭരണരാഷ്ട്രീയ നേതൃത്വത്തോട്  അഭ്യര്‍ത്ഥിക്കുന്നതായും മാര്‍ ക്ലീമിസ് പറഞ്ഞു.

 

You must be logged in to post a comment Login