വൈദികന്‍ മതപരിവര്‍ത്തനം നടത്തിയെന്ന് ധര്‍മ്മേന്ദ്ര, പരാതിക്കാരനെ അറിയില്ലെന്ന് വൈദികന്‍

വൈദികന്‍ മതപരിവര്‍ത്തനം നടത്തിയെന്ന് ധര്‍മ്മേന്ദ്ര, പരാതിക്കാരനെ അറിയില്ലെന്ന് വൈദികന്‍

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്ന​യി​ൽ ഗ്രാ​മ​വാ​സി​ക​ൾ​ക്കൊ​പ്പം ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ വൈ​ദി​ക​ന്‍റെ പേ​രി​ൽ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്നു പ​രാ​തി ന​ൽ​കി​യ ആ​ൾ ബജ്‌രംഗ്ദള്‍ പ്ര​വ​ർ​ത്ത​ക​ൻ. പ​രാ​തി​ക്കാ​ര​നാ​യ ധ​ർ​മേ​ന്ദ്ര ദോ​ഹ​ർ​ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളോ​ടു വെ​ളി​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. താ​ൻ ഒ​രു വ​ർ​ഷ​മാ​യി ബജ്‌രംഗ്ദ​ളി​ൽ അം​ഗ​മാ​ണെ​ന്നും ഇ​യാ​ൾ സ​മ്മ​തി​ക്കു​ന്നു.എ​ന്നാ​ൽ, പ​രാ​തി​ക്കാ​ര​നെ ക​ണ്ട പ​രി​ച​യം പോ​ലു​മി​ല്ലെ​ന്ന് ഫാ.​മം​ഗ​ല​പ്പി​ള്ളി .

യ​ഥാ​ർ​ഥ​ത്തി​ൽ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യോ എ​ന്ന ചോ​ദ്യ​ത്തോ​ട് ’എ​നി​ക്ക് ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​നാ​വി​ല്ല. സം​സാ​രി​ച്ചാ​ൽ ഞാ​ൻ ഈ ​പ്ര​ശ്ന​വു​മാ​യി കൂ​ട്ടി​ക്കു​ഴ​യ്ക്ക​പ്പെ​ടും. ഞാ​ൻ എ​ന്‍റെ പ്ര​സ്താ​വ​ന മാ​റ്റു​ക​യാ​ണെ​ന്നു പ​റ​യ​പ്പെ​ടും’ എ​ന്നാ​യി​രു​ന്നു ദോ​ഹ​റി​ന്‍റെ മ​റു​പ​ടി. മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​ന് 5000 രൂ​പ ല​ഭി​ച്ചു എ​ന്ന് ഇ​യാ​ൾ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നി​ല്ല. ക്രി​സ്ത്യാ​നി​ക​ൾ ഇ​വി​ടെ​വ​രു​ന്ന​ത് അ​വ​ർ​ക്ക്(ബജ്‌രംഗ്ദളി​ന്) ഇ​ഷ്ട​മ​ല്ലെ​ന്നും ത​ന്‍റെ കു​ടും​ബം കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ളി​ലേ​ക്കു വ​ഴി​ച്ചി​ഴ​യ്ക്ക​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് താ​ൻ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പ​റ​യാ​ത്ത​തെ​ന്നും ദോ​ഹ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ദോ​ഹ​റി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ത്ന സെ​ന്‍റ് എ​ഫ്രേം​സ് സെ​മി​നാ​രി​യി​ലെ പ്ര​ഫ​സ​റും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കോ -​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ. ​ജോ​ർ​ജ് മം​ഗ​ല​പ്പി​ള്ളി​ക്കെ​തി​രേ സ​ത്ന സി​വി​ൽ ലൈ​ൻ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

 

You must be logged in to post a comment Login