മരണം എത്തുമ്പോള്‍ ഇത് മറക്കരുതേ..

മരണം എത്തുമ്പോള്‍ ഇത് മറക്കരുതേ..

എല്ലാവരെയും തന്നെ അത് ഭയപ്പെടുത്തുന്നുണ്ട്. മരണം. ചെയ്തതും ചെയ്യാതെ പോയതുമെല്ലാം മരണം അടുക്കലെത്തുന്ന ആ നിമിഷങ്ങളില്‍ വല്ലാത്തൊരു പേടിയായി ഉള്ളില്‍ നിറയുന്നു. ആ ഭയം വിലാപമായും നിരാശതയായും നമ്മെ വിഴുങ്ങുന്നു.

എന്നാല്‍ ഇങ്ങനെ സംഭീതികരമായ നിമിഷങ്ങളിലൂടെയൊന്നുമല്ല മരണസമയത്ത് നാം കടന്നുപോകേണ്ടത്. മരണം എത്താറാകുമ്പോള്‍ ചില കാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നത് നല്ലതാണ്.

1 നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തികളെ ഇപ്പോഴത്തെ അവസ്ഥ അറിയിക്കുക എന്നതാണ് അതിലൊന്ന്.

2 ജീവിതത്തില്‍ ശരണം വച്ച നിമിഷങ്ങളെ ഓര്‍മ്മിക്കുക

3 നിങ്ങളെ സ്‌നേഹിച്ച ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുക

4 ആരെങ്കിലും നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമിക്കുക

5 ജീവിതത്തില്‍ ഇന്നേവരെ കിട്ടിയിരിക്കുന്ന എല്ലാ ഉപകാരങ്ങള്‍ക്കും അത് നല്കിയവര്‍ക്കും നന്ദി പറയുക

6 വീട്ടുകാരോടും അടുത്ത സുഹൃത്തുക്കളോടും തുറന്നുപറയുക നിങ്ങള്‍ അവരെ എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്ന്

7 മേല്പ്പറഞ്ഞവയെല്ലാം ചെയ്തുവെങ്കില്‍ ഇനി ശാന്തമായി അവരോട് ഗുഡ് ബൈ പറഞ്ഞേക്കൂ..

You must be logged in to post a comment Login