സയന്‍സിലൂടെ ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാന്‍ ഇതാ ഒരു പതിനൊന്നുവയസുകാരന്‍

സയന്‍സിലൂടെ ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാന്‍ ഇതാ ഒരു പതിനൊന്നുവയസുകാരന്‍

പ്രായം വെറും പതിനൊന്നേയുള്ളൂ. പക്ഷേ പറഞ്ഞിട്ടെന്താ കാര്യം ആളൊരു പുലിയാണ്. നിസ്സാര കാര്യമൊന്നുമല്ല ആള്‍ക്ക് ചെയ്തുതീര്‍ക്കാനുള്ളത് സയന്‍സിലൂടെ ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാനുള്ള ശ്രമങ്ങളിലാണ് വില്യം മായിലിസ് .

കഴിഞ്ഞ ശനിയാഴ്ചയാണ് ഫ്‌ളോറിഡാിയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് കോളജില്‍നിന്ന് ബിരുദം നേടി വില്യം പുറത്തിറങ്ങിയത്. അതും ഹൈ്‌സ്‌കൂള്‍ പഠനം കഴിഞ്ഞ് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍.

ശാസ്ത്രത്തിലൂടെ ദൈവത്തിന്റെ അസ്തിത്വം തെളിയിക്കുക എന്നതാണ് എന്റെ ആവശ്യം. ബിദുരദാനചടങ്ങില്‍ പങ്കെടുത്തുകൊണ്ട് വില്യം മാധ്യമങ്ങളോട് പറഞ്ഞു. ശാസ്ത്രവും മതവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ലോകത്തെ വിശദീകരിക്കാനുള്ള ഒരു ഉപകരണമാണ് ശാസ്ത്രം. ശാസ്ത്രം ഒരിക്കലും ദൈവത്തെ തള്ളിപ്പറയുന്നില്ല. വില്യം വ്യക്തമാക്കുന്നു.

You must be logged in to post a comment Login