ഫാ. മാര്‍ട്ടിന്‍റെ റി പോസ്റ്റ്മോര്‍ട്ടം ബുധനാഴ്ച

ഫാ. മാര്‍ട്ടിന്‍റെ റി പോസ്റ്റ്മോര്‍ട്ടം ബുധനാഴ്ച

എഡിന്‍ബറോ: ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ സിഎംഐയുടെ മൃതദേഹ പരിശോധന ബുധനാഴ്ച വീണ്ടും നടത്തുമെന്ന് വിവരം. വ്യാഴാഴ്ച  പോസ്റ്റ്മോര്‍ട്ടം ഒരു തവണ നടത്തിയിരുന്നു. എന്നാല്‍ അത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. രണ്ടാം വട്ടത്തെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ  മൃതദേഹം സഭാധികാരികൾക്കു വിട്ടുനൽകൂ.

വാഴച്ചിറ വീട്ടിലോ പുളിങ്കുന്നിലെ സെന്‍റ് സെബാസ്റ്റ്യൻസ് ആശ്രമത്തിലോ ആകും മൃതദേഹം പൊതുദർശനത്തിനു വയ്ക്കുകയെന്നു സഭാധികാരികൾ സൂചന നൽകിയിട്ടുണ്ട്.  ചെത്തിപ്പുഴ തിരുഹൃദയ ആശ്രമ ദേവാലയത്തിലാകും സംസ്കാരം നടക്കുക.

You must be logged in to post a comment Login