സ്‌കോട്ട്‌ലന്റിനെ മറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു

സ്‌കോട്ട്‌ലന്റിനെ മറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു

എഡിന്‍ബര്‍ഗ്: കോരിച്ചൊഴിയുന്ന മഴയിലും വര്‍ണ്ണക്കുടകള്‍ നിവര്‍ത്തിയും മഴക്കോട്ടുകള്‍ അണിഞ്ഞും എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിനിര്‍ത്തി വിശുദ്ധ കുര്‍ബാന മധ്യേ സ്‌കോട്ട്‌ലന്റിനെ മറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു. തലസ്ഥാനനഗരമായ എഡിന്‍ബര്‍ഗില്‍ നിന്ന് 35 മൈല്‍ അകലെയുള്ള കാര്‍ഫിനിലെ ദേശീയ മരിയന്‍ ആശ്രമത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍.

ഇന്ന് നമ്മള്‍ സ്‌കോട്ട്‌ലന്‌റിനെ മറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നു. നാം ഒരുമിച്ച് നമ്മുടെ സങ്കടവും വ്യക്തിപരവും സാമൂഹികവുമായ നമ്മുടെ പാപങ്ങള്‍ മറിയത്തിന് മുമ്പില്‍ സമര്‍പ്പിച്ച് നമ്മുടെ രാജ്യത്തെ നിശ്ചയമായും യഥാര്‍ത്ഥ ക്രിസ്തീയ രാഷ്ട്രമായിത്തീരാനുള്ള ശക്തിക്കും മാര്‍ഗ്ഗനിര്‍ദ്ദേശനത്തിനുമായി മറിയത്തെ വണങ്ങുന്നു. പ്രസംഗത്തില്‍ ബിഷപ് ബ്രെയ്ന്‍ മക്ഗീ പറഞ്ഞു.

ഫാത്തിമാമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ചടങ്ങ് നടന്നത്. 1917 ഒക്ടോബറിലായിരുന്നു കന്യാമറിയം പോര്‍ച്ചുഗല്ലിലെ മൂന്ന് ഇടയബാലകര്‍ക്ക് പ്രത്യക്ഷപ്പെട്ട്തും മാനസാന്തരത്തിനുള്ള ആഹ്വാനം നല്കിയതും.

നമ്മുടെ അമ്മമാര്‍ നമ്മുക്ക് വളരെ പ്രിയപ്പെട്ടവരാണ്. അവര്‍ വളരെക്കാലം മുമ്പ് മരിച്ചുപോയവരാണെങ്കിലും. നമുക്കറിയാം അവര്‍ നമ്മെ വളരെയധികം സ്‌നേഹിക്കുന്നുവെന്നും നമ്മുടെ നന്മയ്ക്കായിട്ടാണ് എല്ലാം ചെയ്തതെന്നും. നമ്മുടെ സ്വര്‍ഗ്ഗസ്ഥയായ അമ്മയും നമ്മെ സ്‌നേഹിക്കുകയും നമ്മുടെ നന്മയ്ക്ക് വേണ്ടി എല്ലാം ചെയ്യുകയും ചെയ്യുന്നു. ബിഷപ് പറഞ്ഞു.

You must be logged in to post a comment Login