സെല്‍ഫി പ്രണയം ലോകാവസാനത്തിന്റെ സൂചനകളാണോ? ബൈബിളില്‍ ഇതേക്കുറിച്ച് പറയുന്നുണ്ടോ? ഈ സുവിശേഷപ്രഘോഷകന്റെ വാക്കുകള്‍ ശ്രദ്ധിക്കുക

സെല്‍ഫി പ്രണയം ലോകാവസാനത്തിന്റെ സൂചനകളാണോ? ബൈബിളില്‍ ഇതേക്കുറിച്ച് പറയുന്നുണ്ടോ? ഈ സുവിശേഷപ്രഘോഷകന്റെ വാക്കുകള്‍ ശ്രദ്ധിക്കുക

എവിടെയും സെല്‍ഫിമയമാണ് ഇപ്പോള്‍. എന്നാല്‍ ഈ കാലത്തെ ബൈബിള്‍ മുന്‍കൂട്ടി കണ്ടിരുന്നുവോ? ഉണ്ടെന്നാണ് സുവിശേഷപ്രഘോഷകനായ ജോണ്‍ പൈപ്പറുടെ വ്യാഖ്യാനം. സോഷ്യല്‍ മീഡിയായിലെ സെല്‍ഫികള്‍ സ്വയം കേന്ദ്രീകൃതവും സ്വാര്‍ത്ഥപരവുമായ ഒരു കാലത്തെയാണ് വെളിവാക്കുന്നത് എന്നാണ് ഇദ്ദേഹം പറയുന്നത്.

ഇത്തരം ഒരു കാലം ലോകാവസാനത്തിന്റെ സൂചനകളാണെന്നും അദ്ദേഹം വ്യാഖ്യാനിക്കുന്നു. അവസാന നാളുകള്‍ അടുത്തുവരുമ്പോള്‍ ആളുകള്‍ സ്വയം സ്‌നേഹിക്കുന്നവര്‍ മാത്രമാകുമെന്ന് 2 തിമോത്തി 3: 1-2 വ്യാഖ്യാനിച്ച് അദ്ദേഹം പറയുന്നു. രണ്ടായിരത്തില്‍പരം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇത്തരമൊരു സൂചന ബൈബിളിലുണ്ടായിരുന്നുവെന്നത് നിസ്സാരകാര്യമല്ല.

വെറുതെയല്ല ബൈബിള്‍ ഇന്നും ലോകത്തെ അതിശയിപ്പിച്ചുകൊണ്ടിരിക്കുന്നത്.

You must be logged in to post a comment Login