പാപ്പായുടെ ഈസ്റ്റര്‍ കുര്‍ബാനയില്‍ കുരിശു ചുമന്ന സെമിനാരിക്കാരന്‍ മരിച്ച നിലയില്‍

പാപ്പായുടെ ഈസ്റ്റര്‍ കുര്‍ബാനയില്‍ കുരിശു ചുമന്ന സെമിനാരിക്കാരന്‍ മരിച്ച നിലയില്‍

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈസ്റ്റര്‍ കുര്‍ബാനയില്‍ വിശുദ്ധ കുരിശ് ചുമന്ന സെമിനാരിവിദ്യാര്‍ത്ഥിയെ ഏപ്രില്‍ രണ്ടിന് മരിച്ച നിലയില്‍ മുറിയില്‍ കണ്ടെത്തി. യുഎസിലെ ഹൂസ്റ്റണില്‍ നിന്നുള്ള ലീജിയനറിഓഫ് ക്രൈസ്റ്റ് സഭാംഗവും മൂന്നാം വര്‍ഷ തിയോളജി വിദ്യാര്‍ത്ഥിയുമായ ബ്രദര്‍ അന്തോണി ഫ്രീമാനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. മരണകാരണം വ്യക്തമായിട്ടില്ല.

ജൂലൈ ഏഴാം തീയതി വൈദികനായി അഭിഷേകം ചെയ്യാനിരിക്കുകയായിരുന്നു. 29 വയസായിരുന്നു പ്രായം. വിശുദ്ധവും വിശ്വാസപരവുമായ ജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം എന്നും യഥാര്‍ത്ഥത്തിലുള്ള വിശുദ്ധന്‍ ആയിരുന്നു അദ്ദേഹം എന്നും സുഹൃത്തുക്കള്‍ അനുസ്മരിക്കുന്നു.

 

You must be logged in to post a comment Login