പൗരോഹിത്യം മെച്ചപ്പെടുത്താന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞുകൊണ്ട് സെമിനാരി ഫോര്‍മേറ്റേഴ്‌സിന്റെ സംഗമം

പൗരോഹിത്യം മെച്ചപ്പെടുത്താന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞുകൊണ്ട് സെമിനാരി ഫോര്‍മേറ്റേഴ്‌സിന്റെ സംഗമം

സെബു: ആധുനിക സമൂഹം നേരിടുന്ന പൗരോഹിത്യസംബന്ധിയായ വെല്ലുവിളികളെ നേരിടാനും കൂടുതല്‍ മെച്ചപ്പെട്ട വൈദികരെ വാര്‍ത്തെടുക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞുകൊണ്ടും ഫിലിപ്പൈന്‍സിലെ സെബുവില്‍ സെമിനാരി പരിശീലകരുടെ സംഗമം നടന്നു.

ഏകദേശം 400 പേര്‍ പങ്കെടുത്തു. ഭാവി പുരോഹിതരെ വാര്‍ത്തെടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ക്രിസ്തുവിന്റെ ശിഷ്യരെന്ന നിലയില്‍ ഞങ്ങള്‍ ഒരിക്കലും പ്രബോധനം അവസാനിപ്പിക്കുകയില്ല. പരമാവധി വൈദിക ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ദ ഫിലിപ്പൈന്‍സ് ചെയര്‍മാന്‍ ബിഷപ് ജെറാര്‍ഡോ അല്‍മിനാസ പറഞ്ഞു. 30 മെത്രാന്മാരും പങ്കെടുക്കുന്നുണ്ട്. അഞ്ചു ദിവസം സംഗമം നീണ്ടുനില്ക്കും.

You must be logged in to post a comment Login