അമേരിക്കയില്‍ സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

അമേരിക്കയില്‍ സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

ഓഹിയോ: കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കിടയില്‍ അമേരിക്കയില്‍ സെമിനാരിവിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ഓഹിയോയിലെ മൗണ്ട് സെന്‌റ് മേരി സെമിനാരിയില്‍ 1960 കളില്‍ 200 വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. 2011 ല്‍ എത്തിയപ്പോഴാവട്ടെ അത് വെറും 40 പേരായി ചുരുങ്ങിയിരുന്നു. പക്ഷേ 2012 ല്‍ ഈ എണ്ണത്തില്‍ മാറ്റമുണ്ടായി. സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇപ്പോള്‍ ഇരട്ടിയിലേറെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 82 വിദ്യാര്‍ത്ഥികളാണ് ഇവിടെ വൈദികപരിശീലനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്.

വൈദികവിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ സെമിനാരിക്കെട്ടിടത്തിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്‌

You must be logged in to post a comment Login