റോഡ് അപകടത്തില്‍ പെട്ട സെമിനാരി റെക്ടറുടെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു

റോഡ് അപകടത്തില്‍ പെട്ട സെമിനാരി റെക്ടറുടെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു

ഷില്ലോംങ്: രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന റോഡപകടത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന സെമിനാരി റെക്ടറുടെ നില മാറ്റമില്ലാതെ തുടരുന്നു. സേക്രട്ട് ഹാര്‍ട്ട് തിയോളജിക്കല്‍ കോളജിലെ റെക്ടര്‍ ഫാ. ജെയിംസ് പൂന്തുരുത്തിയില്‍ ആണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.

അച്ചന്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മേഘാലയായിലെ റി ബോയിയില്‍ വച്ചായിരുന്നു അപകടം. അച്ചന്റെ നില ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്. പ്രാര്‍ത്ഥന മാത്രമേ ഇപ്പോള്‍ ശരണമായിട്ടുള്ളൂ. തിയോളജിക്കല്‍ കോളജിലെ പ്രഫസര്‍ ഫാ. ബാര്‍നെസ് മാവൈയര്‍ പറയുന്നു.

അറുപത്തിമൂന്നുകാരനായ ഫാ. ജെയിംസ് നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇന്ദിരാഗാന്ധി റീജിയനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ സയന്‍സിലാണ് കഴിയുന്നത്.

You must be logged in to post a comment Login