തെല്ലും ഭയമില്ല, ബൈബിള്‍ വചനങ്ങള്‍ ട്വീറ്റ് ചെയ്യുന്നത് തുടരുക തന്നെ ചെയ്യും: സെനറ്റര്‍ മാര്‍ക്കോ റൂബിയോ

തെല്ലും ഭയമില്ല, ബൈബിള്‍ വചനങ്ങള്‍ ട്വീറ്റ് ചെയ്യുന്നത് തുടരുക തന്നെ ചെയ്യും: സെനറ്റര്‍ മാര്‍ക്കോ റൂബിയോ

വാഷിംങ്ടണ്‍: ബൈബിള്‍ വചനങ്ങള്‍ ട്വീറ്റ് ചെയ്യുന്നത് താന്‍ തുടരുകതന്നെ ചെയ്യുമെന്ന് യുഎസ് സെനറ്റര്‍ മാര്‍ക്കോ റൂബിയോയുടെ ധീരമായ പ്രഖ്യാപനം. രണ്ടു മാസങ്ങള്‍ക്ക് മുമ്പാണ് ഫ്രീഡം ഫ്രം റിലിജീയന്‍ ഫൗണ്ടേഷന്‍ മാര്‍ക്കോയോട് ബൈബിള്‍ വചനങ്ങള്‍ അദ്ദേഹം ട്വിറ്റര്‍ വഴി പങ്കുവയ്ക്കുന്നത് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിനോടുള്ള പ്രതികരണമായിട്ടാണ് മാര്‍ക്കോയുടെ പ്രതികരണം.

ഞാന്‍ ട്വീറ്റ് ചെയ്യുന്നത് തുടരുക തന്നെ ചെയ്യും. അവര്‍ക്കത് ഇഷ്ടമില്ലെങ്കില്‍ അവര്‍ക്കെന്നെ ഫോളോ ചെയ്യാതിരുന്നാല്‍ മതിയല്ലോ. സിബിഎന്‍ ന് നല്കിയ അഭിമുഖത്തില്‍ ഇദ്ദേഹം വ്യക്തമാക്കി.

വിശ്വാസത്തിന് എന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ക്രിയാത്മകമായ സ്വാധീനമാണത്. അദ്ദേഹം പറയുന്നു.

യുഎസ് ഭരണഘടനയില്‍ നിന്ന് വ്യതിചലിക്കുകയാണ് റൂബിയോ എന്നും അതുകൊണ്ട് അദ്ദേഹം ബൈബിള്‍ വചനങ്ങള്‍ ട്വീറ്റ് ചെയ്യുന്നത് അവസാനിപ്പിക്കണം എന്നുമായിരുന്നു ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്റെ താക്കീത്.

 

You must be logged in to post a comment Login