ഓഗസ്റ്റ് നാലിന് മദര്‍ ഷന്താള്‍ ദൈവദാസി പദവിയിലേക്ക്

ഓഗസ്റ്റ് നാലിന് മദര്‍ ഷന്താള്‍ ദൈവദാസി പദവിയിലേക്ക്

അതിരമ്പുഴ: ആരാധനാ സന്യാസിനി സമൂഹത്തിന്റെ സഹസ്ഥാപകയും പ്രഥമ അംഗവുമായ മദര്‍ മേരി ഫ്രാന്‍സിസ്‌ക ദ ഷന്താളിനെ ഓഗസ്റ്റ് നാലിന് ദൈവദാസിയായി പ്രഖ്യാപിക്കും. മദറിന്‌റെ സംസ്‌കാരം നടന്ന അതേ ചാപ്പലിലാണ് ദൈവദാസിപ്രഖ്യാപന ചടങ്ങുകളും. ഉച്ചകഴിഞ്ഞ് നാലിന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍. നാമകരണ നടപടികളുടെ അതിരൂപതാതല ഉദ്ഘാടനവും അന്ന് നടക്കും.

1972 മേയ് 26 നായിരുന്നു മദര്‍ ഷന്താളിന്റെ സംസ്‌കാരം.

You must be logged in to post a comment Login