ദൈ​​​​വ​​​​ദാ​​​​സ​​​​ൻ മാ​​​​ർ ഈ​​​​വാ​​​​നി​​​​യോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്താ​​​​യു​​​​ടെ 64-ാം ഓ​​​​ർ​​​​മ​​​​പ്പെ​​​​രു​​​​ന്നാ​​​​ളി​​​​നു തുടക്കം

ദൈ​​​​വ​​​​ദാ​​​​സ​​​​ൻ മാ​​​​ർ ഈ​​​​വാ​​​​നി​​​​യോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്താ​​​​യു​​​​ടെ 64-ാം ഓ​​​​ർ​​​​മ​​​​പ്പെ​​​​രു​​​​ന്നാ​​​​ളി​​​​നു തുടക്കം

തിരുവനന്തപുരം: മലങ്കര പുനരൈക്യശില്പി ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 64-ാം ഓർമപ്പെരുന്നാളിനു പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ  തുടക്കം കുറിച്ചു. ഇന്നലെ വൈകിട്ടു കബറിടത്തിൽ നടന്ന അനുസ്മരണ ശുശ്രൂഷകൾക്കും സമൂഹബലിക്കും തിരുവനന്തപുരം മേജർ അതിരൂപതാ സഹായമെത്രാൻ ബിഷപ് സാമുവൽ മാർ ഐറേനിയോസ് നേതൃത്വം നൽകി. 

ഇന്നു വൈകിട്ട് അഞ്ചിനു മോണ്‍. ജോർജ് കാലായിലും നാളെ വൈകിട്ടു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടും തിരുക്കർമങ്ങൾക്കു നേതൃത്വംനൽകും. നാളത്തെ വിശുദ്ധ കുർബാന സീറോ മലബാർ ക്രമത്തിൽ സുറിയാനിയിലായിരിക്കും അർപ്പിക്കുന്നത്. തുടർന്നു വരുന്ന ദിവസങ്ങളിൽ കബറിടത്തിൽ വിവിധ ശുശ്രൂഷകളും തീർഥാടന പദയാത്രയും മറ്റ് അനുസ്മരണ ചടങ്ങുകളും നടക്കും.

15-നാണ് ഓർമപ്പെരുന്നാൾ സമാപനം.

You must be logged in to post a comment Login