ദൈ​​വ​​ദാ​​സ​​ൻ ബ്ര​​ദ​​ർ ഫോ​​ർ​​ത്തു​​നാ​​ത്തൂ​​സി​​ന്‍റെ നൂ​​റാം ജ​ന്മ​ദി​​നം നാളെ

ദൈ​​വ​​ദാ​​സ​​ൻ ബ്ര​​ദ​​ർ ഫോ​​ർ​​ത്തു​​നാ​​ത്തൂ​​സി​​ന്‍റെ നൂ​​റാം ജ​ന്മ​ദി​​നം നാളെ

ക​​ട്ട​​പ്പ​​ന: ദൈ​​വ​​ദാ​​സ​​ൻ ബ്ര​​ദ​​ർ ഫോ​​ർ​​ത്തു​​നാ​​ത്തൂ​​സി​​ന്‍റെ നൂ​​റാം ജ​ന്മ​ദി​​നംനാളെ ആഘോഷിക്കും. രാ​​വി​​ലെ എ​​ട്ടു​​മു​​ത​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നു​​വ​​രെ സെ​​ന്‍റ് ജോ​​ണ്‍​സ് കാ​​ന്പ​​സി​​ൽ ദൈ​​വ​​ദാ​​സ​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള എ​​ക്സി​​ബി​​ഷ​​നും രാ​​വി​​ലെ പ​​ത്തി​​ന് ക്വി​​സ് മ​​ത്സ​​ര​​വും ന​​ട​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത സി​​ഞ്ചെ​​ല്ലൂ​​സ് ഫാ. ​​കു​​ര്യ​​ൻ താ​​മ​​ര​​ശേ​​രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും തു​​ട​​ർ​​ന്ന് ക​​ബ​​റി​​ട​​ത്തി​​ൽ പ്രാ​​ർ​​ഥ​​ന​​യും ന​​ട​​ക്കു​​മെ​​ന്ന് പ്രൊ​​വി​​ൻ​​ഷ്യ​​ൽ കൗ​​ണ്‍​സി​​ല​​ർ ബ്ര​​ദ​​ർ വി​​ൻ​​സ​​ന്‍റ് കോ​​ച്ചാം​​കു​​ന്നേ​​ൽ ഒ​​എ​​ച്ച്, സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ സി​​സ്റ്റ​​ർ മേ​​ഴ്സി തോ​​മ​​സ് എ​​സ്‌​സി​​ജെ​​ജി, ബ്ര​​ദേ​​ഴ്സ് ഓ​​ഫ് സെ​​ന്‍റ് ജോ​​ണ്‍ ഓ​​ഫ് ഗോ​​ഡ് പോ​​സ്റ്റു​​ലേ​​റ്റ​​ർ ഫാ. ​​ഫ്രാ​​ൻ​​സി​​സ് മ​​ണ്ണാ​​പ​​റ​​ന്പി​​ൽ ഒ​​എ​​ച്ച് എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.

1918 ​​ഫെ​​ബ്രു​​വ​​രി 27ന് ​​ജ​​ർ​​മ​​നി​​യി​​ലെ ബ​​ർ​​ലി​​നി​​ൽ എ​​വാ​​ൾ​​ഡ് താ​​ൻ​​ഹോ​​യി​​സ​​റി​​ന്‍റെ​​യും മ​​രി​​യ​​യു​​ടെ​​യും മൂ​​ന്നു​​ മ​​ക്ക​​ളി​​ൽ മൂ​​ത്ത​​വ​​നാ​​യ ബ​​ർ​​ണാ​​ഡ് എ​​ന്ന ഫോ​​ർ​​ത്തു​​നാ​​ത്തൂ​​സ് താ​​ൻ​​ഹോ​​യി​​സ​​ർ 1967 ജ​​നു​​വ​​രി​​യി​​ലാ​​ണ് ഇ​​ന്ത്യ​​യി​​ലെ​​ത്തി ക​​ട്ട​​പ്പ​​ന​​യി​​ൽ ആ​​ശു​​പ​​ത്രി ആ​​രം​​ഭി​​ച്ച് സെ​​ന്‍റ് ജോ​​ണ്‍ ഓ​​ഫ് ഗോ​​ഡ് ഹോ​​സ്പി​​റ്റ​​ല​​ർ സ​​ഭ​​യു​​ടെ ഇ​​ന്ത്യ​​യി​​ലെ പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങി​​യ​​ത്.

ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ്പാ​​യി​​രു​​ന്ന കാ​​വു​​കാ​​ട്ടു പി​​താ​​വി​​ന്‍റെ ക്ഷ​​ണം സ്വീ​​ക​​രി​​ച്ചാ​​ണ് ക​​ട്ട​​പ്പ​​ന​​യി​​ലെ​​ത്തി ആ​​തു​​ര​​സേ​​വ​​നം ആ​​രം​​ഭി​​ച്ച​​ത്.

You must be logged in to post a comment Login