ദൈവദാസന്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളി ധന്യപദവിയിലേക്ക്

ദൈവദാസന്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളി ധന്യപദവിയിലേക്ക്

കൊ​ച്ചി:  അ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​ർ (എ​സ്ഡി) സ​ന്യാ​സസ​മൂ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ക​ന്‍ ദൈ​വ​ദാ​സ​ൻ ഫാ. ​വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി​യെ ധ​ന്യ പ​ദ​വി​യി​ലേ​ക്കു​യ​ർ​ത്തി. ഇ​തു സം​ബ​ന്ധി​ച്ച ഒൗ​ദ്യോ​ഗി​ക രേ​ഖ​യി​ൽ വ​ത്തി​ക്കാ​നി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ  ഒ​പ്പു​വ​ച്ചു.

ദൈ​വ​ദാ​സ​ന്‍റെ വീ​രോ​ചി​ത​മാ​യ സു​കൃ​ത​ങ്ങ​ൾ സ​ഭ അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള അ​റി​യി​പ്പ് നാ​മ​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കാ​യു​ള്ള വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ ഡോ. ​ആ​ഞ്ജ​ലോ അ​മാ​ത്തോ​യ്ക്കു മാ​ർ​പാ​പ്പ കൈ​മാ​റി.

1927 മാ​ർ​ച്ച് 19ന് ​ആ​രം​ഭി​ച്ച എ​സ്ഡി സ​ന്യാ​സി​നീ സ​മൂ​ഹം ഇ​ന്നു പ​തി​നൊ​ന്നു രാ​ജ്യ​ങ്ങ​ളി​ൽ 131 സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ ശു​ശ്രൂ​ഷ ചെ​യ്യു​ന്നു.ആ​ലു​വ തോ​ട്ടു​മു​ഖ​ത്താ​ണ് എ​സ്ഡി ജ​ന​റ​ലേ​റ്റ്. 1929 ഒ​ക്ടോ​ബ​ർ അ​ഞ്ചി​നാ​ണു ഫാ. ​വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി​യു​ടെ നി​ര്യാ​ണം. സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ൻ പ​ള്ളി​യി​ലാ​ണു ക​ബ​റി​ടം. 2009 ഓ​ഗ​സ്റ്റ് 25നു ​ക​ർ​ദി​നാ​ൾ മാ​ർ വ​ർ​ക്കി വി​ത​യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ ദൈ​വ​ദാ​സ​നാ​യി പ്ര​ഖ്യാ​പി​ച്ചു നാ​മ​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​യി.

 

You must be logged in to post a comment Login