മദര്‍ മേരി ഷന്താള്‍ ദൈവദാസ പദവിയിലേക്ക്

മദര്‍ മേരി ഷന്താള്‍ ദൈവദാസ പദവിയിലേക്ക്

ചങ്ങനാശ്ശേരി: വിശുദ്ധ കുര്‍ബാനയുടെ ആരാധനാ സന്യാസിനിസമൂഹത്തിന്റെ സഹസ്ഥാപകയും പ്രഥമാംഗവുമായ മദര്‍മേരി ഫ്രാന്‍സിസ്‌ക്കാ ദ ഷന്താള്‍ ദൈവദാസ പദവിയിലേക്ക്. ദൈവദാസി പ്രഖ്യാപനം ഓഗസ്റ്റ് നാലിന് മദര്‍ ഷന്താളിന്റെ കബറിടംസ്ഥിതി ചെയ്യുന്ന അതിരമ്പുഴ ആരാധനാമഠത്തില്‍ നടക്കും.

അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു നാമകരണനടപടികളുടെ പ്രഖ്യാപനം നടത്തും.

1972 മെയ് 25 ന് ദിവംഗതയായ ഷന്താളമ്മയുടെ കബറിടത്തില്‍ നിരവധി വിശ്വാസികള്‍ പ്രാര്‍ത്ഥിക്കാനെത്തുന്നുണ്ട്.

You must be logged in to post a comment Login