സ്വര്‍ഗ്ഗം കണ്ട മരണാനുഭവത്തില്‍ നിന്ന് തിരികെയെത്തിയ ഒരു നിരീശ്വരവാദിയുടെ ജീവിതം

സ്വര്‍ഗ്ഗം കണ്ട മരണാനുഭവത്തില്‍ നിന്ന് തിരികെയെത്തിയ ഒരു നിരീശ്വരവാദിയുടെ ജീവിതം

1999 ല്‍ ചിലിയിലാണ് ആ സംഭവം നടന്നത്. നിരീശ്വരവാദിയും ഡോക്ടറുമായിരുന്ന മേരി നീല്‍ കയാക്കിംങില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് വെളളത്തിന്റെ എട്ടടി താഴ്ചയിലേക്ക് മേരി നീല്‍ മറിഞ്ഞുവീണത്.

മരണത്തിലേക്ക് വാതില്‍ തുറന്ന അനുഭവമായിരുന്നു അത്. ആ അനുഭവത്തില്‍ മേരി സ്വര്‍ഗ്ഗം കണ്ടു. പക്ഷേ അത്ഭുതകരമെന്ന് പറയട്ടെ അവര്‍ ജീവിതത്തിലേക്ക് തിരികെ വരുകയും ചെയ്തു.

തന്റെ അത്ഭുതകരമായ ജീവിതപരിണാമത്തിന്റെ കഥ പറയുന്ന സെവന്‍ ലെസണ്‍സ് ഫ്രം ഹെവന്‍ ഹൗ ഡൈയിംങ് ടോട്ട് മീ റ്റു ലീവ് എ ജോയി ഫില്‍ഡ് ലൈഫ് എന്ന പുസ്തകത്തിലാണ് ഇക്കാര്യം അവര്‍ വിവരിച്ചിരിക്കുന്നത്.

മരണകരമായ ആ അനുഭവം അന്നുവരെയുള്ള ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ തന്നെ മാറ്റിമറിച്ചുവെന്ന് മേരി പറയുന്നു.

ജീവിതം എന്താണെന്നും അതെങ്ങനെ ജീവിക്കണമെന്നും ആ അനുഭവം തനിക്ക് പറഞ്ഞുതന്നു. അപകടത്തിന് മുമ്പ് സാധാരണക്കാരിയായ ഒരു ക്രിസ്ത്യാനിയും ഡോക്ടറും സയന്റിസ്റ്റുമായി ജീവിതം പോക്കുകയായിരുന്നു അവര്‍. എന്നാല്‍ സ്വര്‍ഗ്ഗം ദര്‍ശിച്ച മരണാനുഭവത്തിന് ശേഷം അവരുടെ ജീവിതം പാടെ മാറിപോയി.

ദൈവം മറ്റെന്തിനെക്കാളുമേറെ യാഥാര്‍ത്ഥ്യമാണെന്ന് ഇന്ന് ഡോ. മേരി ലോകത്തോട് വിളിച്ചുപറയുന്നു. ഓരോ ശ്വാസവും ഞാനെടുക്കുമ്പോള്‍ ദൈവത്തിന്റെ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നു. എന്റെ ഓരോ ചിന്തയിലും ദൈവികസാന്നിധ്യമുണ്ട്. ഡോ മേരി നീല്‍ പറയുന്നു.

You must be logged in to post a comment Login