വൈദികരുടെ ലൈംഗികപീഡനങ്ങളെ വീണ്ടും അപലപിച്ച് മാര്‍പാപ്പ

വൈദികരുടെ ലൈംഗികപീഡനങ്ങളെ വീണ്ടും അപലപിച്ച് മാര്‍പാപ്പ

സാന്റിയാഗോ: ക്രൈസ്തവപുരോഹിതരില്‍ നിന്ന് കുട്ടികള്‍ക്കുണ്ടാകുന്ന ലൈംഗികപീഡനങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും ശക്തമായ ഭാഷയില്‍ അപലപിച്ചു. ലാറ്റിനമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് പാപ്പ വീണ്ടും ഇക്കാര്യം അപലപിച്ചത്.

കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ഇത്തരം അതിക്രമങ്ങളില്‍ താന്‍ അതീവദു:ഖിതനാണെന്നും ഇത്തരം സംഭവങ്ങളില്‍ ഇരകള്‍ക്കൊപ്പമാണ് നാം നില്‌ക്കേണ്ടതെന്നും പാപ്പ പറഞ്ഞു. സഭയ്ക്ക് ഇത്തരം സംഭവങ്ങള്‍ അപമാനകരമാണ്. ഇവ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ എല്ലാവരും ശ്രമിക്കണം. പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login