ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത സ്ഥാ​​​പി​​​ത​​​മാ​​​യി, മാര്‍ റാഫേല്‍ തട്ടില്‍ ചുമതലയേറ്റു

ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത സ്ഥാ​​​പി​​​ത​​​മാ​​​യി, മാര്‍ റാഫേല്‍ തട്ടില്‍ ചുമതലയേറ്റു

ഹൈ​​​ദ​​​രാ​​​ബാ​​​ദ്:  സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത സ്ഥാ​​​പി​​​ത​​​മാ​​​യി. പ്ര​​​ഥ​​​മ മെ​​​ത്രാ​​​നാ​​​യി മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ലി​​​നെ അ​​​ജ​​​പാ​​​ല​​​ക​​​ന്‍റെ സ്ഥാ​​​നി​​​ക പീ​​​ഠ​​​ത്തി​​​ൽ ഉ​​​പ​​​വി​​​ഷ്ട​​​നാ​​​ക്കി. തിരുക്കര്‍മ്മങ്ങളില്‍ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​യി.

വ​​​ത്തി​​​ക്കാ​​​നി​​​ലെ പൗ​​​ര​​​സ്ത്യ തി​​​രു​​​സം​​​ഘം സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​സി​​​റി​​​ൾ വാ​​​സി​​​ൽ എ​​​സ്ജെ, ഹൈ​​​ദ​​​രാ​​​ബാ​​​ദ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​തു​​​മ്മ ബാ​​​ല എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രു​​​ന്നു.സ്ഥാ​​​നാ​​​രോ​​​ഹ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ലി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പി​​​ച്ചു. സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ സ​​​ന്ദേ​​​ശം ന​​​ൽ​​​കി.

ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​രും മെ​​​ത്രാ​​​ന്മാ​​​രും തി​​​രു​​​വ​​​സ്ത്ര​​​ങ്ങ​​​ള​​​ണി​​​ഞ്ഞ് പ്ര​​​ദ​​​ക്ഷി​​​ണ​​​മാ​​​യി​​​ട്ടാ​​​ണ് ബ​​​ലി​​​വേ​​​ദി​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​ത്. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ മെ​​​ത്രാ​​​ന്മാ​​​ർ ഉ​​​ൾ​​​പ്പ​​​ടെ 55 മെ​​​ത്രാ​​​ന്മാ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ ന​​​ല്കി​​​യ തി​​​രി തെ​​​ളിച്ചു​​​കൊ​​​ണ്ട് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി രൂ​​​പ​​​ത​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത സ്ഥാ​​​പി​​​ച്ചു​​​കൊ​​​ണ്ടും പ്ര​​​ഥ​​​മ മെ​​​ത്രാ​​​നാ​​​യി മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ലി​​​നെ നി​​​യോ​​​ഗി​​​ച്ചു​​​കൊ​​​ണ്ടും പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ക​​​ല്പ​​​ന പൗ​​​ര​​​സ്ത്യ തി​​​രു​​​സം​​​ഘം അ​​​ണ്ട​​​ർ സെ​​​ക്ര​​​ട്ട​​​റി മോ​​​ണ്‍. ലോ​​​റേ​​​ൻ​​​സോ ലെ​​​റൂ​​​സോ ല​​​ത്തീ​​​ൻ ഭാ​​​ഷ​​​യി​​​ൽ വാ​​​യി​​​ച്ചു. പേ​​​പ്പ​​​ൽ ബൂ​​​ള​​​യു​​​ടെ ഇം​​​ഗ്ലീ​​​ഷ് പ​​​രി​​​ഭാ​​​ഷ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേജർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ കൂ​​​രി​​​യ ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ.​​​ഡോ. ആ​​​ന്‍റ​​​ണി കൊ​​​ള്ള​​​ന്നൂ​​​ർ വാ​​​യി​​​ച്ചു.

മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് നി​​​യ​​​മ​​​ന​​​പ​​​ത്രി​​​ക​​​ക​​​ൾ മാ​​​ർ ത​​​ട്ടി​​​ലി​​​നു കൈ​​​മാ​​​റി. തു​​​ട​​​ർ​​​ന്ന് ക​​​ർ​​​ദി​​​നാ​​​ളി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ തു​​​ട​​​ങ്ങി. ഇം​​​ഗ്ലീ​​​ഷി​​​ലും മ​​​ല​​​യാ​​​ള​​​ത്തി​​​ലു​​​മാ​​​യി​​​രു​​​ന്നു ശു​​​ശ്രൂ​​​ഷ​​​ക​​​ൾ. കൈ​​​വ​​​യ്പു ശു​​​ശ്രൂ​​​ഷ​​​യ്ക്കും ആ​​​ശീ​​​ർ​​​വാ​​​ദ​​​ത്തി​​​നും ശേ​​​ഷം ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി അം​​​ശ​​​വ​​​ടി കൈ​​​മാ​​​റു​​​ക​​​യും മു​​​ടി ധ​​​രി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. കാ​​​നോ​​​നി​​​ക പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം പു​​​തി​​​യ മെ​​​ത്രാ​​​നെ സ്ഥാ​​​നി​​​ക പീ​​​ഠ​​​ത്തി​​​ൽ ഉ​​​പ​​​വി​​​ഷ്ട​​​നാ​​​ക്കി. ഇ​​​തോ​​​ടെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണകർമം പൂ​​​ർ​​​ത്തി​​​യാ​​​യി.

You must be logged in to post a comment Login