4-ാമത് ചാവറ ഷോര്‍ട്ട് ഫിലിം മത്സരമേള

4-ാമത് ചാവറ ഷോര്‍ട്ട് ഫിലിം മത്സരമേള

എറണാകുളം: ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ചാവറ മൂവിസര്‍ക്കിള്‍ സംഘടിപ്പിക്കുന്ന 4-ാമത് ചാവറ ഷോര്‍ട്ട് ഫിലിം മത്സരമേളയിലേക്ക് 5 മിനിറ്റിനും 30 മിനിറ്റിനും ഇടയ്ക്ക് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രങ്ങള്‍ ക്ഷണിക്കുന്നു. രണ്ട് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. ജനറല്‍/കാമ്പസ്. കാമ്പസ് വിഭാഗത്തില്‍ സ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ണ്ടറി,കോളേജ് എന്നിവ ഉള്‍പപ്പെടും.

ഓരോ വിഭാഗത്തിലും മികച്ച ചിത്രത്തിനും മികച്ച സംവിധായകനും അവാര്‍ഡുകള്‍ ഉണ്ടായിരിക്കും. ഓരോ വിഭാഗത്തിലും 10000 രൂപയും (പതിനായിരം രൂപ) ഫലകവും പ്രശംസാപത്രവുമാണ് അവാര്‍ഡായി നല്‍കുന്നത്. ചിത്രങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ സി.ഡി/ഡി.വി.ഡി ഫോര്‍മാറ്റിലാണയക്കേണ്ടത്. ചാവറ മൂവി സര്‍ക്കിള്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍, മൊണാസ്ട്രി റോഡ്, കാരിക്കാമുറി, കൊച്ചി-11 (ഫോണ്‍: 0484 4070250, 9947850402, ഇ-മെയില്‍ chavarakochi@gmail.com) എന്ന വിലാസത്തില്‍ ബന്ധപ്പെട്ടിട്ടോ www.chavaraculturalcentre.org, www.chavarainstitute.com ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്തിട്ടോ ലഭിക്കുന്ന നിര്‍ദ്ദിഷ്ട അപേക്ഷാഫോറത്തില്‍ വേണം എന്‍ട്രികള്‍ അയക്കുവാന്‍.

അപേക്ഷയോടൊപ്പം ചാവറ മൂവി സര്‍ക്കിളിന്റെ പേരില്‍ 200 രൂപയ്ക്കു എറണാകുളത്ത് മാറാവുന്ന ഡ്രാഫ്‌റ്റോ മണി ഓര്‍ഡറോ രജിസ്‌ട്രേഷന്‍ ഫീസായി നല്‍കണം. സെപ്റ്റംബര്‍ 25നകം എന്‍ട്രികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് കേരള, സിമാംസ്, അലിയോണ്‍ സ് ഫ്രാന്‍സൈസ്, ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഷോട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്.

കെ.ജി.ജോര്‍ജ്ജ് ചെയര്‍മാനും, സംവിധായകന്‍ ദിലീഷ് പോത്തന്‍, ജോര്‍ജ്ജ് കിത്തു, ടി. കലാധരന്‍ എന്നിവര്‍ അംഗങ്ങളും ഛായാഗ്രഹകന്‍ പി.ജെ.ചെറിയാന്‍ കണ്‍വീനറുമായ ജൂറിയായിരിക്കും അവാര്‍ഡ് നിര്‍ണ്ണയിക്കുകയെന്നു ചാവറ ഷോട്ട് ഫിലിം ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ.സെബാസ്റ്റ്യന്‍ തെക്കേടത്ത് സി.എം.ഐ., വൈസ് ചെയര്‍മാന്‍മാരായ ജോണ്‍ പോള്‍, ഫാ.റോബി കണ്ണന്‍ചിറ സി.എം.ഐ., ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഫാ.അനില്‍ ഫിലിപ്പ് സി.എം.ഐ., കോഡിനേറ്റര്‍ ജോളി പവേലില്‍ എന്നിവര്‍ അറിയിച്ചു.

You must be logged in to post a comment Login