കൈയില്‍ ബൈബിളുമായി വചനം പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ വെടിയേറ്റു മരിച്ചു

കൈയില്‍ ബൈബിളുമായി വചനം പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ വെടിയേറ്റു മരിച്ചു

ഒഹിയോ: കൈയില്‍ ബൈബിളുമായി വചനം പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ സുവിശേഷപ്രഘോഷകന്‍ ശിരസില്‍ വെടിയേറ്റു മരിച്ചു. ഒഹിയോ ക്ലീവ് ലാന്റില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. സാല്‍വേഷന്‍ ആര്‍മി വിഭാഗക്കാരനായ ജാരേദ് പ്ലീസെക് എന്ന 21 കാരനാണ് വചനവേദിയില്‍ വച്ച് കൊല്ലപ്പെട്ടത്.

ജാരേദ് എങ്ങനെ ജീവിച്ചോ അപ്രകാരം തന്നെ മരിച്ചുവെന്ന് സാല്‍വേഷന്‍ ആര്‍മി പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. സാല്‍വേഷന്‍ ആര്‍മി യൂണിഫോം ധരിച്ച് കൈയില്‍ ബൈബിളുമായിട്ടായിരുന്നു ശവസംസ്‌കാരശുശ്രൂഷകള്‍. ജാരേദ് അപ്രതീക്ഷിതമായി ഞങ്ങളില്‍ നിന്ന് എടുക്കപ്പെട്ടപ്പോള്‍ അത് ഞങ്ങളെ സംബന്ധിച്ച് വലിയൊരു നഷ്ടമായിരുന്നു. എങ്കിലും ഞങ്ങള്‍ സന്തോഷിക്കുന്നു അദ്ദേഹത്തോടൊപ്പം സ്വര്‍ഗ്ഗത്തില്‍ വച്ച് വീണ്ടും കണ്ടുമുട്ടാമെന്ന്. അനുശോചനക്കുറിപ്പില്‍ സാല്‍വേഷന്‍ ആര്‍മി വ്യക്തമാക്കി.

കൊലപാതകവുമായി ബന്ധപ്പെട്ട് 27 കാരനായ വില്യം ജോണ്‍സിനെ പോലീസ് അറസ്റ്റ് ചെയ്തു.സാക്ഷികള്‍ പറയുന്നത് ജോണ്‍സുമായി വചനം പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജാരേദിനെ വെടിവച്ചത് എന്നാണ്.

You must be logged in to post a comment Login