സിബി ജോര്‍ജ്; വത്തിക്കാനിലേക്കുള്ള പുതിയ ഇന്ത്യന്‍ അംബാസിഡര്‍

സിബി ജോര്‍ജ്; വത്തിക്കാനിലേക്കുള്ള പുതിയ ഇന്ത്യന്‍ അംബാസിഡര്‍

ന്യൂഡല്‍ഹി: പരിശുദ്ധ സിംഹാസനത്തിലേക്കുള്ള പുതിയ ഇന്ത്യന്‍ അംബാസിഡറായി സിബി ജോര്‍ജിനെ നിയമിച്ചു. നിലവിലുള്ള സ്മിതാ പുരുഷോത്തമനു പകരക്കാരനായിട്ടാണ് സിബി ജോര്‍ജിന്റെ നിയമനം. വിദേശകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച അറിയിപ്പ് നടത്തിയത്.

കോട്ടയം സ്വദേശിയായ ഇദ്ദേഹം ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഓഫീസേഴ്‌സിലെ 1993 ലെ ബാച്ചുകാരനാണ്. ഇപ്പോള്‍ അദ്ദേഹം സ്വിറ്റ്‌സര്‍ലന്റിലെ അംബാസിഡറാണ്. ഉടന്‍ തന്നെ പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കും.

You must be logged in to post a comment Login