സകല മരിച്ചവരുടെയും തിരുനാളില്‍ മാര്‍പാപ്പ ഇറ്റാലിയന്‍ സെമിത്തേരിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും

സകല മരിച്ചവരുടെയും തിരുനാളില്‍ മാര്‍പാപ്പ ഇറ്റാലിയന്‍ സെമിത്തേരിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും

അല്‍ബാനോ ലെസിയാലേ: സകല മരിച്ചവരുടെയും തിരുനാള്‍ ദിനമായ നാളെ ഫ്രാന്‍സിസ് മാര്‍പാപ്പ ഇറ്റാലിയന്‍ സെമിത്തേരി സന്ദര്‍ശിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. രണ്ടാം ലോകമഹായുദ്ധകാലത്ത് കൊല്ലപ്പെട്ട അമേരിക്കന്‍ പടയാളികളെ സംസ്‌കരിച്ചിരിക്കുന്നത് ഇവിടെയാണ്.

പാപ്പ ഇവിടെയെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നും ഇത് വലിയൊരു ബഹുമതിയാണെന്നും സെമിത്തേരി സൂപ്രണ്ടന്റ് മെലാനി റെസ്റ്റോ പറഞ്ഞു. എല്ലാ ദിവസവും സന്ദര്‍ശകര്‍ക്കായി തുറന്നിട്ടിരിക്കുന്ന ഈ സെമിത്തേരി ക്രിസ്തുമസിനും ന്യൂഇയറിനും മാേ്രത അടയ്ക്കാറുള്ളൂ. സിസിലി – റോം അമേരിക്കന്‍ സെമിത്തേരി എന്നാണ് ഇത് അറിയപ്പെടുന്നത്.

1956 ല്‍ സ്ഥാപിതമായ സെമിത്തേരി 77 ഏക്കറോളം വ്യാപിച്ചുകിടക്കുന്നു. 7860 പേരെ ഇവിടെ സംസ്‌കരിച്ചിട്ടുണ്ട്.

You must be logged in to post a comment Login