രോഗികളുടെ മഹത്വം മാനിക്കപ്പെടണം: ഫ്രാന്‍സിസ് മാര്‍പാപ്പ

രോഗികളുടെ മഹത്വം മാനിക്കപ്പെടണം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: രോഗികളായിരിക്കുന്ന വ്യക്തികളില്‍ അവരുടെ മഹത്വം മാനിക്കപ്പെടുക എന്നത് രോഗീപരിചരണ പ്രക്രിയയുടെ കേന്ദ്രമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 2018 ലെ ലോക രോഗീ ദിനസന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

വി. യോഹന്നാന്റെ സുവിശേഷം 19 ാം അധ്യായത്തിലെ ഇതാ നിന്റെ മകന്‍ ഇതാ നിന്റെ അമ്മ അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വഭവനത്തില്‍ സ്വീകരിച്ചു എന്ന വാക്യങ്ങളാണ് ലോകരോഗീദിനസന്ദേശത്തിന്റെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്. സഭയുടെ മാതൃദൗത്യം സമൂര്‍ത്തമായ പ്രകാശനം സ്വീകരിച്ചിരിക്കുന്നത് ആവശ്യത്തിലിരിക്കുന്നവരെയും രോഗികളെയും ശുശ്രൂഷിക്കുന്നതിലാണ്. ഗുണമേന്മയുള്ള ശുശ്രൂഷകള്‍ ലഭ്യമാകുമ്പോഴും മനുഷ്യവ്യക്തി എല്ലാറ്റിന്റെയും കേന്ദ്രമായിരിക്കേണ്ടതുണ്ട്.

രോഗികളെ ശുശ്രൂഷിക്കുമ്പോള്‍ കര്‍ത്താവിന്റെഅനുകമ്പയും അലിവുമാര്‍ന്ന വീക്ഷണം അത്യാവശ്യമാണ്. പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login