ഫ്‌ളൂ; വിശുദ്ധ കുര്‍ബാനയിലെ സമാധാനാശംസയ്ക്ക് താല്ക്കാലിക നിരോധനം

ഫ്‌ളൂ; വിശുദ്ധ കുര്‍ബാനയിലെ സമാധാനാശംസയ്ക്ക് താല്ക്കാലിക നിരോധനം

അയര്‍ലണ്ട്: വ്യാപകമായ ഫ്ളൂ കാരണം വിശുദ്ധ കുര്‍ബാനയ്ക്കിടയിലെ സമാധാനാശംസയ്ക്ക് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഡൗണ്‍ ആന്റ് കോണോര്‍ രൂപത താല്ക്കാലികമായ നിരോധനം ഏര്‍പ്പെടുത്തി. രോഗം ബാധിക്കാത്ത കൈകള്‍ കൊണ്ട് മാത്രമേ ദിവ്യകാരുണ്യം വിതരണം ചെയ്യാവൂ എന്ന് വൈദികര്‍ക്കും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

മറ്റെന്തിനെക്കാളും മുന്‍കരുതലിനാണ് പ്രാധാന്യം എന്ന് ഇത് സംബന്ധിച്ച് ഫാ. മാര്‍ട്ടിന്‍ മാഗില്‍ വ്യക്തമാക്കി. എച്ച് വണ്‍ എന്‍ വണ്‍  ഫ് ളൂ വ്യാപകമായ 2009 ല്‍ ലോകത്തിലെ വിവിധ രൂപതകളിലും ഇതുപോലെ സമാധാനാശംസയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

You must be logged in to post a comment Login