സാത്താന്‍ ബാധിതരെ എങ്ങനെ തിരിച്ചറിയാം?

സാത്താന്‍ ബാധിതരെ എങ്ങനെ തിരിച്ചറിയാം?

ഒരാളെ എങ്ങനെയാണ് സാത്താന്‍ ആവേശിച്ചിരിക്കുന്നത് എന്നറിയാന്‍ പ്രകടമായ ചില ലക്ഷണങ്ങളുണ്ടത്രെ. പത്തുവര്‍ഷത്തിലേറെയായി ഭൂതോച്ചാടന കര്‍മ്മം നടത്തിക്കൊണ്ടിരിക്കുന്ന പ്രഗത്ഭനായ ഫാ. റോബര്‍ട്ട് ആണ് ഈ ലക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്.

അമാനുഷികമായ ശക്തി: മനുഷ്യസാധാരണമല്ലാത്ത ശക്തിയും ആരോഗ്യവുമാണ് ഭൂതാവേശിതര്‍ കാണിക്കുന്നത്. ഭൂതോച്ചാടനം നടക്കുന്ന സമയത്ത് തങ്ങള്‍ക്ക് എടുത്തുപൊക്കുവാന്‍ കഴിയാത്ത പല സാധനങ്ങളും അവര്‍ എടുത്തുപൊക്കുകയും കാര്‍മ്മികന് നേരെ വലിച്ചെറിയുകയും ചെയ്യാറുണ്ട്

അസാധാരണമായ ഭാഷ: ഭൂതാവേശിതര്‍ സംസാരിക്കുന്നത് സാധാരണപോലെയല്ല. അവരുടെ ഭാഷ മനസ്സിലാക്കാന്‍ സാധാരണഗതിയില്‍ ആര്‍ക്കും സാധിക്കുകയില്ല. അപരിചിതമായ ഭാഷയിലാണ് അവര്‍ പ്രതികരിക്കുന്നത്.

തിരുവസ്തുക്കളോടുള്ള അമിതമായ വെറുപ്പ്: കുരിശുരൂപം, കൊന്ത എന്നിങ്ങനെ വെഞ്ചരിച്ച വസ്തുക്കളുടെ നേരെ നോക്കാന്‍ ഭൂതാവേശിതര്‍ക്ക് കഴിയാറില്ല. വിശുദ്ധ കുര്‍ബാനയുടെയോ വിശുദ്ധ ബെനഡിക്ടിന്റെ കുരിശിന്റെ സന്നിധിയില്‍ നില്ക്കാന്‍ കഴിയാതെ പോയ ഭൂതാവേശിതരെക്കുറിച്ച് ഫാ. റോബര്‍ട്ട് പറയുന്നുണ്ട്

വായുവിലൂടെ സഞ്ചരിക്കാനുള്ള കഴിവ്: കസേരയോടുകൂടി വായുവില്‍ സഞ്ചരിക്കാനോ ഭിത്തിയിലൂടെ ചരിക്കാനോ ഒക്കെയുള്ള കഴിവ് സാത്താന്‍ ആവേശിച്ചവര്‍ക്കുണ്ട്.

You must be logged in to post a comment Login