വിശുദ്ധനാട് സന്ദര്‍ശനത്തില്‍ ഉണ്ടായ ആത്മീയ അനുഭവം പങ്കുവച്ചുകൊണ്ട് ലോകപ്രശസ്ത ഗായകന്‍

വിശുദ്ധനാട് സന്ദര്‍ശനത്തില്‍ ഉണ്ടായ ആത്മീയ അനുഭവം പങ്കുവച്ചുകൊണ്ട് ലോകപ്രശസ്ത ഗായകന്‍

ലോകമെങ്ങും എണ്‍പത് മില്യന്‍ ആല്‍ബങ്ങള്‍ വിറ്റഴിക്കപ്പെട്ടിട്ടുള്ള പ്രശസ്ത ഗായകനാണ് ആന്‍ഡ്രിയ ബോസെല്ലി. അടുത്തകാലത്താണ് അദ്ദേഹം വിശുദ്ധ നാട് സന്ദര്‍ശിച്ചത്. തന്നെ ആത്മീയമായി വളരെയധികം മാറ്റിമറിച്ച യാത്രയായിരുന്നു അതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ അതേക്കുറിച്ച് എഴുതിയിരിക്കുന്നു.

വിശ്വാസിയെന്നും ക്രൈസ്തവനെന്നും കത്തോലിക്കനെന്നും നിലയിലുള്ള വിശുദ്ധനാട് സന്ദര്‍ശനം അവിസ്മരണീയമായ അനുഭവമായിരുന്നു. യേശു മാമ്മോദീസാ സ്വീകരിച്ച സ്ഥലമാണ് അദ്ദേഹത്തിന് കൂടുതല്‍ ആത്മീയാനുഭവം സമ്മാനിച്ചത്.

അവിടുത്തെ കാറ്റിനു പോലും വിശുദ്ധിയുടെ പരിമളം ജലം ആത്മീയതയും പ്രാര്‍ത്ഥനയും ചേര്‍ന്ന് ഒഴുകിക്കൊണ്ടിരിക്കുന്നു. പഴയകാലത്തിന്റെ ഓര്‍മ്മയാണ് ഈശോയുടെ ജ്ഞാനസ്‌നാനത്തിന്റെ ഈ സ്ഥലമെങ്കിലും അത് എക്കാലവും പ്രസക്തമാണെന്നും മനുഷ്യവംശത്തിന്റെയും ലോകത്തിന്റെ തന്നെയും ചരിത്രം മാറ്റിമറിച്ച ഒന്നാണെന്നും അദ്ദേഹം എഴുതുന്നു.

ബോസെല്ലിയുടെയുടെ ജനനത്തെക്കുറിച്ചുള്ള കഥ ഇങ്ങനെയാണ്.

അമ്മ അദ്ദേഹത്തെ ഗര്‍ഭം ധരിച്ചിരിക്കുന്ന അവസരത്തില്‍ ഡോക്ടറുടെ നിര്‍ദ്ദേശം ഈ കുട്ടിയെ അബോര്‍ട്ട് ചെയ്തുകളയണം എന്നായിരുന്നു. കാരണം കുഞ്ഞിന് എന്തൊക്കെയോ വൈകല്യങ്ങളുണ്ടെന്നായിരുന്നു ഡോക്ടറുടെ കണ്ടുപിടുത്തം. പക്ഷേ ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കാന്‍ അമ്മ തയ്യാറായില്ല.

ഡോക്ടര്‍ പറഞ്ഞത് ശരി തന്നെയായിരുന്നു. കാഴ്ച വൈകല്യമുള്ള കു്ഞ്ഞായാണ് ബോസെല്ലി ജനിച്ചത്. തുടര്‍ന്ന് അത് അന്ധതയിലേക്ക് വഴിതിരിയുകയും ചെയ്തു.കാണാന്‍ കഴിയില്ലെങ്കിലും ബോസെല്ലി പാടിത്തുടങ്ങി. അസാധ്യമായ സ്വരത്തില്‍. ലോകം മുഴുവനെയും സ്വാധീനിക്കാനും സ്പര്‍ശിക്കാനും കഴിയുന്ന വിധത്തില്‍.

കുറെക്കാലം അജ്ഞേയതാവാദിയായി അലഞ്ഞുതിരിഞ്ഞു നടന്ന കാലവും അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ ടോള്‍സ്‌റ്റോയിയുടെ കൃതികളുടെ വായന അദ്ദേഹത്തെ കത്തോലിക്കാവിശ്വാസത്തിലേക്ക് തിരികെയെത്തിക്കുകയായിരുന്നു.

 

You must be logged in to post a comment Login