സിസ്റ്റര്‍ അഭയയുടെ മരണം ഹിന്ദി സിനിമയാകുന്നു

സിസ്റ്റര്‍ അഭയയുടെ മരണം ഹിന്ദി സിനിമയാകുന്നു

കൊച്ചി: 25 വര്‍ഷം മുമ്പ് ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ കത്തോലിക്കാ കന്യാസ്ത്രീയായിരുന്ന സിസ്റ്റര്‍ അഭയയുടെ ജീവിതവും മരണവും സംബന്ധിച്ച കാര്യങ്ങള്‍ കോര്‍ത്തിണക്കി ഹിന്ദി സിനിമ വരുന്നു. മനുഷ്യാവകാശപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മകഥ അടിസ്ഥാനമാക്കിയാണ് സിനിമയെന്നാണ് വാര്‍ത്ത.

ഹിന്ദി സിനിമാതാരം ഇര്‍ഫാന്‍ ഖാനാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

1992 മാര്‍ച്ച് 27 നാണ് കോട്ടയത്തെ പയസ് ടെന്‍ന്ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും മരണം ആത്മഹത്യയെന്നാണ് വിധിയെഴുതിയത്. എന്നാല്‍ 1993 ല്‍ കേസ് വീണ്ടും അന്വേഷണം ആരംഭിക്കുകയും അഭയയുടേത് കൊലപാതകമാണെന്ന് വാദിക്കുകയും ചെയ്തു.2009 ല്‍ അന്വേഷണസംഘം ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചു. ഇപ്പോള്‍ സിബിഐ സ്‌പെഷ്യല്‍ കോര്‍ട്ടിന്റെ കീഴിലാണ് കേസ് അന്വേഷണം.

നവംബര്‍ 13 ന് കേസ് വീണ്ടും പരിഗണിക്കും. ഈ സാഹചര്യത്തിലാണ് അഭയയുടെ മരണവുമായി ബന്ധപ്പെട്ട സിനിമ വരുന്നത്.

You must be logged in to post a comment Login