പാദ്രെ പിയോയുടെ ഒപ്പം ശുശ്രൂഷ ചെയ്ത സന്യാസിനി 101 ാം വയസില്‍ നിര്യാതയായി

പാദ്രെ പിയോയുടെ ഒപ്പം ശുശ്രൂഷ ചെയ്ത സന്യാസിനി 101 ാം വയസില്‍ നിര്യാതയായി

ഇറ്റലി: സിസ്റ്റര്‍ കോണ്‍സോലറ്റാ ദി സാന്റോ നിര്യാതയായി.101 വയസായിരുന്നു. വിശുദ്ധ പാദ്രെ പിയോയുടെ ഒപ്പം ആദ്യകാലത്ത് ശുശ്രൂഷ ചെയ്ത സന്യാസിനിമാരിലൊരാളായിരുന്നു. ഹോസ്പിറ്റല്‍ ശുശ്രൂഷയിലായിരുന്നു സിസ്റ്റര്‍ കോണ്‍സോലറ്റ പാദ്രെ പിയോയ്ക്ക് ഒപ്പം ഏര്‍പ്പെട്ടിരുന്നത്. 20 വര്‍ഷത്തോളം ഈ ശുശ്രൂഷ തുടര്‍ന്നു. 59 ാം വയസില്‍ ഹോസ്പിറ്റല്‍ സേവനം അവസാനിപ്പിച്ചു.

ആവൃതി ജീവിതത്തിലേക്ക് പ്രവേശിച്ച് വിശുദ്ധ മരണം പ്രാപിക്കാനായിരുന്നു അത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ താന്‍ മരിക്കുമെന്നായിരുന്നു സിസ്റ്ററുടെ വിശ്വാസം. പക്ഷേ അതിന് ശേഷം 42 വര്‍ഷം കൂടി സിസ്റ്റര്‍ ജീവിച്ചു.

 

You must be logged in to post a comment Login