കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ ഓടിച്ചുപോയി, ബൈക്ക് യാത്രക്കാരിയായ കന്യാസ്ത്രീ കൊല്ലപ്പെട്ടു

കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ ഓടിച്ചുപോയി, ബൈക്ക് യാത്രക്കാരിയായ കന്യാസ്ത്രീ കൊല്ലപ്പെട്ടു

മിച്ചിഗന്‍: സിസ്റ്റര്‍ ജോസഫ് മേരി റസ്മാന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. അറുപത്തിനാല് വയസായിരുന്നു. അല്‍മാ സിസ്റ്റേഴസ് ഓഫ് മേഴ്‌സി സഭാംഗമായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

പ്രഭാതത്തില്‍ ബൈക്ക് ഓടിച്ചുപോവുകയായിരുന്ന സിസ്റ്ററെ ഒരു കാര്‍ വന്നിടിക്കുകയായിരുന്നു. എന്നാല്‍ കാര്‍ നിര്‍ത്താതെ ഓടിച്ചുപോകുകയാണുണ്ടായത്. റോഡരികില്‍ പരിക്കുകളോടെ സിസ്റ്ററെ കണ്ടെത്തുമ്പോള്‍ ജീവനുണ്ടായിരുന്നു. പക്ഷേ പോലീസും സന്നദ്ധപ്രവര്‍ത്തകരും വിവരമറിഞ്ഞ് എത്താന്‍ വൈകി. എത്തിയ ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ആശുപത്രിയില്‍ വച്ച് മരണം സംഭവിച്ചു. രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം. മരണസമയത്ത് സഭാംഗങ്ങളും ബന്ധുജനങ്ങളും സമീപത്തുണ്ടായിരുന്നു.

തിങ്കളാഴ്ച അല്‍മായിലെ ഔര്‍ ലേഡി ഓഫ് ഗ്രേസ് ചാപ്പലില്‍ സംസ്‌കാരം നടത്തി. അപകടത്തിന് കാരണമായ വാഹനത്തെക്കുറിച്ച് എന്തെങ്കിലും വിവരം നല്കുന്നവര്‍ക്ക് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

You must be logged in to post a comment Login