സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് നസ്രത്തിന് ഇന്ത്യന്‍ നേതൃത്വം

സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് നസ്രത്തിന് ഇന്ത്യന്‍ നേതൃത്വം

പാറ്റ്‌ന: സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് നസ്രത്തിന് ഇനി ഇന്ത്യന്‍ നേതൃത്വം. മൂന്നു പേരടങ്ങുന്ന കേന്ദ്രനേതൃത്വത്തിലാണ് രണ്ടു ഇന്ത്യക്കാര്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷങ്ങളായി വൈസ് പ്രസിഡന്റായി സേവനം ചെയ്തിരുന്ന സിസ്റ്റര്‍ സംഗീത അയിത്തമറ്റം പുതിയ പ്രസിഡന്റായും ഇന്ത്യയില്‍ നിന്ന് തന്നെയുള്ള ജാക്വലിന്‍ ജേസു വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. യുഎസില്‍ നിന്നുള്ള അഡിലൈന്‍ ആണ് മറ്റൊരു വൈസ് പ്രസിഡന്റ്.

206 വര്‍ഷം പഴക്കമുള്ള ഈ സഭ അമേരിക്കയിലെ കെന്റുക്കി കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. വിന്‍സെന്റ് ഡീ പോളിന്റെ കാരിസമാണ് സഭാംഗങ്ങള്‍ പിന്തുടരുന്നത്.

ഈ സഭയ്ക്ക് നേരത്തെയും ഇന്ത്യന്‍ നേതൃത്വം ഉണ്ടായിട്ടുണ്ട്. സിസ്‌ററര്‍ ശാലിനി ഡിസൂസയായിരുന്നു മുന്‍ പ്രസിഡന്റ്.

You must be logged in to post a comment Login