മതിയായ കാരണമോ രോഗമോ മറ്റുള്ളവരുടെ ശുശ്രൂഷയോ കാരണമാണ് ഞായറാഴ്ച കുര്‍ബാനയ്ക്ക് പോകാന്‍ സാധിക്കാത്തത് എങ്കില്‍ അത് പാപമാകുന്നില്ല.
എന്നാല്‍ നേരെ മറിച്ച് അനാസ്ഥ മൂലമോ മടിമൂലമോ മറ്റേതെങ്കിലും വ്യക്തിപരമായ കാരണങ്ങളാലോ മനപ്പൂര്‍വ്വമാണ് കുര്‍ബാന വേണ്ടെന്ന് വച്ചതെങ്കില്‍ അത് പാപമാണ്.
അമേരിക്കയിലെ ഒരു കണക്ക് ഇങ്ങനെയാണ്. 68 മില്യന്‍ ആളുകളാണ് കത്തോലിക്കരായി ഇവിടെയുള്ളത്. എന്നാല്‍ വെറും മൂന്ന് ശതമാനം മാത്രമാണ് ആഴ്ചയിലൊന്ന് ഇവിടെ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്നത്. ഇത് വലിയൊരു പ്രശ്നമാണ്. ഇത്രയും ഭൂരിപക്ഷം കുര്‍ബാന വേണ്ടെന്ന വയ്ക്കുന്നത് തീര്‍ച്ചയായും മതിയായ കാരണങ്ങളാല്‍ ആയിരിക്കില്ല. മറിച്ച് അനാസ്ഥയോ മടിയോമൂലമായിരിക്കും.
വിശുദ്ധ കുര്‍ബാന നമ്മുടെ ആത്മാവിന് വേണ്ട കൃപാവരങ്ങള്‍ നല്‍കുന്നുണ്ട് എന്നതാണ് സത്യം. പക്ഷേ കത്തോലിക്കരില്‍ ഭൂരിപക്ഷവും ഇക്കാര്യം മനസ്സിലാക്കുന്നില്ല. ഞായറാഴ്ചകളില്‍ കുര്‍ബാനയില്‍ സംബന്ധിക്കാത്തത് കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞ് നാം ആത്മാവില്‍ സൗഖ്യം നേടിയെടുക്കണം. വിശുദധ കുര്‍ബാന ഒരിക്കലും നിസ്സാരമായ സംഗതിയല്ല. കത്തോലിക്കനെ സംബന്ധിച്ചുള്ള ആധികാരികജീവിതത്തിന് വിശുദ്ധ കുര്‍ബാന അത്യാവശ്യമാണ് .
കാനന്‍ ലോയിലും ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബാന അനിവാര്യമാണെന്ന് ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഓരോ കത്തോലിക്കനും കത്തോലിക്കാ സഭയുടെ അവിഭാജ്യഘടകമാണ്. സഭ നാം ഓരോരുത്തര്‍ക്കും വേണ്ടി കുര്‍ബാനയില്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. അതുപോലെ നമ്മുടെ നിയോഗങ്ങള്‍ സഭയോടു ചേര്‍ന്നാണ് നാം കുര്‍ബാനയില്‍ അര്‍പ്പിക്കുന്നത്. സഭയ്ക്ക് നമ്മെ ആവ ശ്യമുണ്ട്.. സഭ നമ്മെ കാത്തിരിക്കുന്നുണ്ട്.
ഓരോ കുര്‍ബാനകളും നാം മനപ്പൂര്‍വ്വം ഒഴിവാക്കുമ്പോള്‍ സഭയോട് നാം മറുതലിച്ചുനില്ക്കുകയാണ് ചെയ്യുന്നത്. തിരിച്ചുവരാനുള്ള ഓരോ അവസരവുമാണ് വിശുദ്ധ കുര്‍ബാന നമുക്ക് നല്‍കുന്നത്.
You must be logged in to post a comment Login