സ്ലോവാക്യന്‍ കൗമാരക്കാരി വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക്

സ്ലോവാക്യന്‍ കൗമാരക്കാരി വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക്

സ്ലോവാക്യ: അന്നാ കോലെസരാവോ എന്ന പതിനാറുകാരി വാഴ്ത്തപ്പെട്ട രക്തസാക്ഷിപദവിയിലേക്ക്. സോവിയറ്റ് പട്ടാളക്കാരന്റെ ബലാത്സംഗശ്രമത്തിന് കീഴടങ്ങാതിരുന്നതിനെ തുടര്‍ന്ന് സ്വന്തം കുടുംബാംഗങ്ങളുടെ മുമ്പില്‍ വച്ച് വെടിയേറ്റ് മരിച്ച വിശ്വാസധീരയായിരുന്നു അന്ന.

കുടുംബത്തിനുള്ളില്‍ വിശ്വാസപരമായ ജീവിതം ഏറ്റവും ആത്മാര്‍ത്ഥമായി നയിച്ചിരുന്ന വ്യക്തിയായിരുന്നു അന്ന. എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിക്കുകയും കൊന്തചൊല്ലുകയും ചെയ്തിരുന്നു. വിശുദ്ധിക്കു വേണ്ടിയുള്ളദാഹം പുലര്‍ത്തിയിരുന്ന ഈ കൗമാരക്കാരി യുവജനങ്ങള്‍ക്ക് വലിയൊരു മാതൃകയാണെന്ന് സ്ലോവാക്യയിലെ കോസിസെ ആര്‍ച്ച് ബിഷപ് ബെര്‍നാര്‍ഡ് ബോബര്‍ പറഞ്ഞു.

You must be logged in to post a comment Login