ലോകത്തിലെ ഏറ്റവും ചെറിയ മരിയരൂപം എവിടെയാണ് എന്നറിയാമോ?

ലോകത്തിലെ ഏറ്റവും ചെറിയ മരിയരൂപം എവിടെയാണ് എന്നറിയാമോ?

മാതാവിന്റെ വ്യത്യസ്തമായ രൂപങ്ങള്‍ ഈ ലോകത്തില്‍ പലയിടങ്ങളിലുമുണ്ട്. എന്നാല്‍ മാതാവിന്റെ ഏറ്റവും ചെറിയ രൂപം എവിടെയാണ് എന്നറിയാമോ? ബൊളീവിയായിലെ വെര്‍ജിന്‍ ഓഫ് ദ ലിറ്റനീസിലാണ് മാതാവിന്റെ ഏറ്റവും ചെറിയ രൂപമുള്ളത്. 4.7 സെ. മീ ഉയരമാണ് ഇതിനുള്ളത്. ഗിന്നസ് ബുക്കില്‍ ഈ രൂപം ഇടം നേടിയിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 4,200 മീറ്റര്‍ ഉയരത്തിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്.

വര്‍ഷത്തിലെ പ്രത്യേക അവസരങ്ങളില്‍ മാത്രമാണ് രൂപം വിശ്വാസികളുടെ വണക്കത്തിനായി പുറത്തേക്കെടുക്കുന്നത്. വിയാച്ചിലെ ദേവാലയത്തിലാണ് ഇപ്പോള്‍ ഈ രൂപം സുരക്ഷാകാരണങ്ങളാല്‍ സൂക്ഷിച്ചിരിക്കുന്നത്.

മാതാവിന്റെ ഈ രൂപത്തോടുള്ള വണക്കം 19 ാം നൂറ്റാണ്ടു മുതല്‍ ആരംഭിക്കുന്നു. ആട്ടിടയ പെണ്‍കുട്ടിക്കാണ് വെര്‍ജിന്‍ ഓഫ് ലിറ്റനി ആദ്യമായി പ്രത്യക്ഷപ്പെട്ടത്. സര്‍പ്പത്തിന്റെ ആക്രമണത്തില്‍ നിന്ന് അവളെ രക്ഷപ്പെടുത്തിയത് മാതാവായിരുന്നു. അടുത്ത ദിവസം ആ സ്ഥലത്ത് കര്‍ഷകര്‍ എത്തിയപ്പോള്‍ കണ്ടത് കല്ലില്‍ പതിഞ്ഞ ഒരു മാതൃരൂപമായിരുന്നു. അതാണ് ലോകത്തിലെ ഏറ്റവും ചെറിയ മാതൃരൂപമായത്.

You must be logged in to post a comment Login