വിശ്വാസപരിശീലനത്തിന് സ്മാര്‍ട്ട് കാറ്റക്കിസം പദ്ധതി

വിശ്വാസപരിശീലനത്തിന് സ്മാര്‍ട്ട് കാറ്റക്കിസം പദ്ധതി

കൊച്ചി : വിശ്വാസപരിശീലനത്തില്‍ സ്മാര്‍ട്ട് കാറ്റക്കിസം പദ്ധതിക്കു സഭയുടെ വിശ്വാസ പരിശീലന കമ്മീഷന്‍ അന്തിമരൂപം നല്‍കിയതായി ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, സെക്രട്ടറി റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് എന്നിവര്‍ അറിയിച്ചു. ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലെ പാഠഭാഗങ്ങള്‍, പഠനസാമഗ്രികള്‍, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ലഭ്യമാക്കും.

സഭയില്‍ വിശ്വാസപരിശീലനം നടത്തുന്ന അഞ്ചു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്കും ഇവരുടെ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സഹായകമാകുന്ന രീതിയിലാണു സ്മാര്‍ട്ട് കാറ്റക്കിസം പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ പത്താം ക്ലാസിലെ പാഠഭാഗങ്ങള്‍ സ്മാര്‍ട്ട് കാറ്റക്കിസത്തിന്റെ ഭാഗമായി തയാറായിട്ടുണ്ട്. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രതികരണങ്ങള്‍ വിലയിരുത്തി വേണ്ട മാറ്റങ്ങളോടെ മറ്റു ക്ലാസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

www.smsmartcatechsim.org എന്ന വെബ്‌സൈറ്റിലൂടെ ഡിജിറ്റല്‍ രൂപത്തിലുള്ള പാഠഭാഗങ്ങളും അനുബന്ധ പഠനസഹായികളും ഡൗണ്‍ലോഡ് ചെയ്യാം. ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ എന്നിവയെ വിശ്വാസ പരിശീലന മേഖലയില്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിനും സ്മാര്‍ട്ട് കാറ്റക്കിസത്തിലൂടെ ലക്ഷ്യമിടുന്നു.

You must be logged in to post a comment Login