കുറവിലങ്ങാട് യുവസാഗരം; എസ്എംവൈ​എം രൂപതാസമ്മേളനം സമാപിച്ചു

കുറവിലങ്ങാട് യുവസാഗരം; എസ്എംവൈ​എം രൂപതാസമ്മേളനം സമാപിച്ചു

കു​​റ​​വി​​ല​​ങ്ങാ​​ട്: സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭ​​യി​​ലെ ഏ​​കീ​​കൃ​​ത യു​​വ​​ജ​​ന​​പ്ര​​സ്ഥാ​​ന​​മാ​​യി എ​​സ്എം​​വൈ​​എം രൂ​​പീ​​കൃ​​ത​​മാ​​യ​​തി​​നുശേ​​ഷ​​മു​​ള്ള ആ​​ദ്യ രൂ​​പ​​താ സ​​മ്മേ​​ള​​നത്തിന്  പാലാ രൂപതയിലെ കുറവിലങ്ങാട് ആവേശോജ്ജ്വലമായ സമാപനം. മ​​ർ​​ത്ത്മ​​റി​​യം ഫൊ​​റോ​​ന പ​​ള്ളി ആ​​തി​​ഥ്യ​​മ​​രു​​ളി​​യ യു​​വ​​ജ​​ന​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ രൂ​​പ​​ത​​യി​​ലെ 170 ഇ​​ട​​വ​​ക​​ക​​ളി​​ൽ​നി​​ന്നു​​ള്ള ആ​​യി​​ര​​ങ്ങ​​ൾ പ​ങ്കെ​ടു​ത്തു.

അ​​ർ​​ക്ക​​ദി​​യാ​​ക്കോ​​ന്മാ​​രു​​ടെ ക​​ബ​​റി​​ട​​ത്തി​​ങ്ക​​ൽ​നി​​ന്നാ​​രം​​ഭി​​ച്ച ദീ​​പ​​ശി​​ഖാ​​പ്ര​​യാ​​ണം രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ൺ. ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ൽ രൂ​​പ​​ത വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് റൂ​​ബ​​ൻ ആ​​ർ​​ച്ചി​​ന് ദീ​​പ​​ശി​​ഖ കൈ​​മാ​​റി ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു. പ​​ഞ്ചാ​​യ​​ത്ത് ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ​നി​​ന്ന​​രം​​ഭി​​ച്ച വി​​ശ്വാ​​സ പ്ര​​ഖ്യാ​​പ​​ന റാ​​ലി മ​​ർ​​ത്ത്മ​​റി​​യം ഫെ​​റോ​​ന വി​​കാ​​രി റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്തു. പ്ര​​സി​​ഡ​​ന്‍റ് ഡാ​​നി പാ​​റ​​യി​​ൽ പ​​താ​​ക ഏ​​റ്റു​​വാ​​ങ്ങി.

യു​​വ​​ജ​​ന​​ സ​​മ്മേ​​ള​​നം പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് ഉ​​ദ്ഘാ​​ട​​നം​ ചെ​​യ്തു. എ​​സ്എം​​വൈ​​എം പാ​​ലാ രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ഡാ​​നി പാ​​റ​​യി​​ൽ അ​​ധ്യ​​ക്ഷ​​ത ​വ​​ഹി​​ച്ചു.

സം​​ഘ​​ട​​ന​​യു​​ടെ സ്വ​​ർ​​ഗീ​​യ മ​​ധ്യ​​സ്ഥ​​നാ​​യ വി​​ശു​​ദ്ധ ജോ​​ണ്‍ പോ​​ൾ ര​​ണ്ടാ​​മ​​ൻ മാ​​ർ​​പാ​​പ്പ​​യു​​ടെ ഛായാ​​ചി​​ത്രം പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ അ​​നാഛാ​​ദ​​നം ചെ​​യ്തു. രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​കു​​ര്യാ​​ക്കോ​​സ് കാ​​പ്പി​​ലി​​പ​​റ​​ന്പി​​ൽ, ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പ് പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി ടി.​​കെ. ജോ​​സ് എ​​ന്നി​​വ​​ർ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ൺ.​ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ൽ, ഫൊ​​റോ​​ന വി​​കാ​​രി റ​​വ.​​ഡോ.​ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ, ദേ​​ശീ​​യ ഡ​​യ​​റ​​ക്ട​​ർ ഫാ.​ജോ​​സ​​ഫ് ആ​​ല​​ഞ്ചേ​​രി, രൂ​​പ​​ത വൈ​​സ് ഡ​​യ​​റ​​ക്ട​​ർ സി​​സ്റ്റ​​ർ ഷൈ​​നി, മേ​​ഖ​​ല ഡ​​യ​​റ​​ക്ട​​ർ ഫാ.​മാ​​ത്യു വെ​​ങ്ങാ​​ലൂ​​ർ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ആ​​ൽ​​വി​​ൻ ഞാ​​യ​​ർ​​കു​​ളം, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് റി​​ന്‍റു സി​​റി​​യ​​ക്, ദേ​​ശീ​​യ കൗ​​ണ്‍​സി​​ല​​ർ ടെ​​ൽ​​മ ജോ​​ബി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. സ​​മ്മേ​​ള​​നാ​​ന​​ന്ത​​രം ക​​ലാ​​വി​​രു​​ന്ന്  ന​​ട​​ന്നു.

ക്രൈ​​സ്ത​​വ യു​​വ​​ജ​​ന​​ങ്ങ​​ളെ മൂ​​ല്യാ​​ധി​​ഷ്ഠി​​ത​​വും ദൈ​​വോ​​ന്മു​​ഖ​​വു​​മാ​​യ ജീ​​വി​​ത​​വീ​​ക്ഷ​​ണ​​ത്തി​​ലൂ​​ടെ ന​​യി​​ക്കാ​​നാ​​യി 1973ൽ ​​രൂ​​പീ​​കൃ​​ത​​മാ​​യ യു​​വ​​ശ​​ക്തി​​യാ​​ണ് 1983ൽ ​​സി​​വൈ​​എം എ​​ന്നും 1995ൽ ​​കെ​​സി​​വൈ​​എം എ​​ന്നും പേ​​ര് സ്വീ​​ക​​രി​​ച്ച് ഓ​​ഗ​​സ്റ്റ് 15 മു​​ത​​ൽ എ​​സ്എം​​വൈ​​എം എ​​ന്ന പേ​​രി​​ലേ​​ക്കു മാ​​റി​​യ​​ത്.

You must be logged in to post a comment Login