റോമിലെ ഈ മഞ്ഞുവീഴ്ചയുടെ അര്‍ത്ഥമെന്തായിരിക്കാം?

റോമിലെ ഈ മഞ്ഞുവീഴ്ചയുടെ അര്‍ത്ഥമെന്തായിരിക്കാം?

വത്തിക്കാന്‍: അപൂര്‍വ്വമായി സംഭവിക്കുന്ന മഞ്ഞുവീഴ്ചയില്‍ റോം കുളിര്‍ന്നു നില്ക്കുന്നു. ദശാബ്ദത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കാന്‍ സാധ്യതയുള്ള മഞ്ഞുപെയ്ത്താണ് ഇപ്പോള്‍ റോമിലുള്ളത്. തിങ്കളാഴ്ച മുതല്ക്കാണ് റോമില്‍ മഞ്ഞുപെയ്ത്ത് ആരംഭിച്ചത്.

രണ്ട് കോണ്‍ക്ലേവുകള്‍ക്കിടയിലാണ് ഇത്തരത്തിലുള്ള മഞ്ഞുപെയ്ത്ത് സംഭവിക്കാറുള്ളത് എന്നാണ് ഇതുവരെയുള്ള വത്തിക്കാന്റെ ചരിത്രം. ഇതിന് മുമ്പ് മഞ്ഞുവീഴ്ച നടന്നത് 2012 ഫെബ്രുവരിയിലായിരുന്ന അതിന് മുമ്പ് 1956 ലും 1986 ലും ഇതുപോലെ തന്നെ മഞ്ഞു വീഴ്ച സംഭവിച്ചിരുന്നു.

മഞ്ഞുപെയ്ത്തിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. പൊതുവാഹനങ്ങളുടെ ഗതാഗതവും നിര്‍ത്തിവച്ചിരിക്കുകയാണ്. റോമില്‍ ഇപ്പോള്‍ ആനന്ദനിമിഷങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കന്യാസ്ത്രീകളും വൈദികരും സെമിനാരിക്കാരും മഞ്ഞ് ആസ്വദിക്കുന്നുണ്ട്. വത്തിക്കാന്‍ മ്യൂസിയം അടച്ചിട്ടിരിക്കുകയാണ്. സെന്റ് പീറ്റേഴ്‌സ് ബസിലിക്ക തീര്‍ത്ഥാടകര്‍ക്കായി തുറന്നിട്ടുണ്ട്.

പൗരന്മാരോട് യാത്ര വളരെ കുറയ്ക്കാനാണ് മേയറുടെ ആഹ്വാനം. തെരുവുകളില്‍ നിന്ന് മഞ്ഞ് നീക്കം ചെയ്യാനായി സന്നദ്ധപ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

You must be logged in to post a comment Login