എസ് വി ഡി സഭയ്ക്ക് ഇന്തോനേഷ്യന്‍ തലവന്‍

എസ് വി ഡി സഭയ്ക്ക് ഇന്തോനേഷ്യന്‍ തലവന്‍

റോം: സൊസൈറ്റി ഓഫ് ദ ഡിവൈന്‍ വേര്‍ഡ് സന്യാസസഭയ്ക്ക് പുതിയ സുപ്പീരിയര്‍ ജനറലിനെ തിരഞ്ഞെടുത്തു.ഇന്തോനേഷ്യക്കാരനായ ഫാ. പോള്‍ ബുഡി ക്ലീഡെന്‍ ആണ് പുതിയ സുപ്പീരിയര്‍. ജര്‍മ്മന്‍ സുപ്പീരിയര്‍ ജനറലായിരുന്ന ഫാ. ഹെയ്ന്‍സിന്റെ പിന്‍ഗാമിയായിട്ടാണ് 53 കാരനായ ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം.

ഏഷ്യയില്‍ നിന്നുള്ള രണ്ടാമത്തെ ആളും ഫിലിപ്പൈന്‍സില്‍ നിന്നുള്ള ആദ്യത്തെ വ്യക്തിയുമാണ് ഫാ. പോള്‍. ജര്‍മന്‍ വൈദികനായിരുന്ന വിശുദ്ധ ആര്‍നോള്‍ഡ് ജാന്‍സെന്‍ ആണ് എസ് വിഡി സഭ സ്ഥാപിച്ചത്. 1875 ല്‍ ആയിരുന്നു അത്. ബ്ലൂ സിസ്റ്റേഴ്‌സ്, പിങ്ക് സിസ്റ്റേഴ്‌സ് എന്നീ പേരുകളില്‍ മറ്റ് രണ്ടു സഭകള്‍ കൂടി അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.

You must be logged in to post a comment Login