അസാധാരണം, ഇരട്ട പിറന്ന ഈ മെത്രാന്‍ ഒരു ഡീക്കന്റെ മകന്‍ കൂടിയാണ്

അസാധാരണം, ഇരട്ട പിറന്ന ഈ മെത്രാന്‍ ഒരു ഡീക്കന്റെ മകന്‍ കൂടിയാണ്

വെര്‍ജീനിയ: റിച്ച്‌മോണ്ട് രൂപതയുടെ മെത്രാനായി ബിഷപ്പ് ബാരി നെസ്റ്റൗട്ടിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചപ്പോള്‍ അത് പുതിയൊരു ചരിത്രത്തിന് കൂടിയാണ് തുടക്കം കുറിച്ചിരിക്കുന്നത്. നിലവില്‍ വാഷിംങ്ടണ്‍ അതിരൂപതയുടെ സഹായമെത്രാനായി സേവനം ചെയ്യുന്ന ഇദ്ദേഹത്തിന്റെ പിതാവ് ഡീക്കനായിരുന്നു. 1997 ല്‍ ആയിരുന്നു പിതാവിന്റെ മരണം.

അദ്ദേഹത്തിന് ഒമ്പതു മക്കളായിരുന്നു. ആ മക്കളില്‍ ഇരട്ടപ്പിറന്നയാളാണ് ബിഷപ് ബാരി. ബിഷപ്പിന്റെ ഒരു സഹോദരന്‍ വൈദികനാണ്. ബിഷപ് ഫ്രാന്‍സിസ് ഡില്‍ ലോറെന്‍സോയുടെ മരണത്തെതുടര്‍ന്നാണ് റിച്ച്‌മോണ്ട് രൂപതയുടെ മെത്രാനായി ബാരി നിയമിതനായിരിക്കുന്നത്.

തന്റെ അഞ്ച് ഗര്‍ഭധാരണത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു ആറാമത് ഗര്‍ഭവതിയായിരിക്കുന്ന സമയം എന്ന് ബിഷപ്പിന്റെ അമ്മ കരോലിന്‍ പങ്കുവയ്ക്കുന്നു. എന്തോ അസാധാരണമായി സംഭവിക്കാന്‍ പോകുന്നു എന്ന് അവര്‍ക്ക് തോന്നിയിരുന്നു. അന്ന് സ്‌കാനിങ് നിലവില്‍ വന്നിട്ടില്ല. കരോലിന്റെ വാക്കുകളെ മാനിച്ച് ഡോക്ടര്‍ പരിശോധിച്ചുനോക്കിയിട്ട് പറഞ്ഞത് ഒരു കുട്ടി മാത്രമേ വയറ്റിലുള്ളൂ എന്നായിരുന്നു. അങ്ങനെ പരിശോധനയ്ക്ക് ശേഷം കരോലിന്‍ പ്രസവിച്ചു. അത് ബിഷപ്പ് ബാരിയെയായിരുന്നു. അതിന് ശേഷം മറ്റൊരുകുട്ടിയെയും.

രണ്ടുപേരും വ്യത്യസ്തമായ വഴിയിലൂടെയാണ് സഞ്ചരിച്ചത്. ഇരട്ട സഹോദരന്‍ ബിസിനസ് മേഖലയിലേക്ക് തിരിഞ്ഞപ്പോള്‍ ബാരി ആത്മീയ മേഖലയിലേക്ക് തിരിഞ്ഞു. ഇവരുടെ പിതാവ് ഡീക്കന്‍ തോമസ് അതിരൂപതയിലെ പെര്‍മനന്റ് ഡീക്കനായിരുന്നു. അമ്മ നേഴ്‌സ് ആയിരുന്നു.

1989 ജൂണില്‍ പിതാവ് ഡീക്കന്‍ തോമസും മകന്‍ ബിഷപ്( അന്ന് ഡീക്കന്‍) ബാരിയും സെന്റ് പയസ് പത്താമന്‍ ദേവാലയത്തില്‍ ഒരുമിച്ച് ശുശ്രൂഷ ചെയ്തു എന്നതും ചരിത്രം.

You must be logged in to post a comment Login