ഗര്‍ഭസ്ഥശിശുവിനെ നോക്കിയിരിക്കുന്ന യേശുക്രിസ്തു: ഞെട്ടിക്കുന്ന സോണോഗ്രാം ചിത്രം പെനിസ്വല്‍വാനിയായില്‍ നിന്ന്

ഗര്‍ഭസ്ഥശിശുവിനെ നോക്കിയിരിക്കുന്ന യേശുക്രിസ്തു: ഞെട്ടിക്കുന്ന സോണോഗ്രാം ചിത്രം പെനിസ്വല്‍വാനിയായില്‍ നിന്ന്

പെനിസ്വല്‍വാനിയ: യേശുക്രിസ്തു തങ്ങളുടെ കുഞ്ഞിനെ നോക്കിയിരിക്കുന്ന സോണോഗ്രാം ചിത്രവുമായി പെനിസ്വല്‍വാനിയായിലെ ദമ്പതികള്‍. അലീഷ്യ സീക്ക്- സാക്ക് സ്മിത്ത് ദമ്പതികളാണ് അത്ഭുതകരമായ ഈ ചിത്രം പുറത്തുവിട്ടിരിക്കുന്നത്‌. ആഗസ്റ്റ് 22 നാണ് ഒരു വീഡിയോയിലൂടെ ഈ ദമ്പതികള്‍ സോണോഗ്രാം ചിത്രം പുറത്തുവിട്ടത്.

ജന്മവൈകല്യങ്ങളോടെയായിരുന്നു ഇവരുടെ ആദ്യരണ്ട് സന്താനങ്ങള്‍ ജനിച്ചത്. ദമ്പതികള്‍ ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവരൊന്നുമല്ല എന്നതാണ് ഈ ചിത്രത്തെ കൂടുതല്‍ സവിശേഷമാക്കുന്നത്.. എന്നാല്‍ ഈ ചിത്രം ഒരു അടയാളമെന്ന് ഇവര്‍ ഉറച്ചുവിശ്വസിക്കുന്നു.

ഇത് മാലാഖയോ ദൈവമോ ജീസസോ ആരുമായിക്കൊള്ളട്ടെ അത് നിങ്ങള്‍ തീരുമാനിച്ചുകൊള്ളൂ.ഞങ്ങളെ സംബന്ധിച്ച് ഇത് ഒരു അനുഗ്രഹമാണ് ഇത് കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. ഒരുവാക്കും എനിക്ക് പുറത്തേക്ക് വന്നില്ല. എനിക്കത് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല. സ്മിത്ത് പറയുന്നു.

മതപരമായ ചിഹ്നം ആദ്യമായി സോണോഗ്രാമില്‍ പതിഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്തത് 2016 ഏപ്രിലില്‍ ഇന്‍ഡ്യാനയില്‍ നിന്നായിരുന്നു. സോണോഗ്രാമില്‍ യേശുക്രിസ്തുവിനെ തങ്ങള്‍ വ്യക്തമായി കണ്ടു എന്നായിരുന്നു ദമ്പതികളുടെ വിശ്വാസം.

You must be logged in to post a comment Login