18 കാരന് വധഭീഷണി; പാക്കിസ്ഥാനില്‍ നിന്ന് അഞ്ചു ക്രൈസ്തവകുടുംബങ്ങള്‍ പലായനം ചെയ്തു

18 കാരന് വധഭീഷണി; പാക്കിസ്ഥാനില്‍ നിന്ന് അഞ്ചു ക്രൈസ്തവകുടുംബങ്ങള്‍ പലായനം ചെയ്തു

ലാഹോര്‍: ദൈവനിന്ദാക്കുറ്റം ചുമത്തി പതിനെട്ടുകാരന് വധ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ പാക്കിസ്ഥാനിലെ അഞ്ച് ക്രൈസ്തവകുടുംബങ്ങള്‍ പലായനം ചെയ്തു. നവംബര്‍ മൂന്നിനാണ് സംഭവങ്ങള്‍ക്ക് തുടക്കം. സോനു അര്‍ഷാദ് എന്ന കൗമാരക്കാരന്റെ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ശേഷം ഇവന്റെ പള്ളി കത്തിക്കുക ഇവന് വധശിക്ഷ കൊടുക്കുക എന്ന് ലോക്കല്‍ ടിവി ചാനല്‍ കുറിച്ചിരുന്നു.

എന്നാല്‍ അര്‍ഷാദ് എന്തെങ്കിലും തെറ്റ് ചെയ്തതായി തെളിവില്ല. വ്യാജ ഫെയ്‌സ്ബുക്ക് പേജാണ് ഇതെന്നും ആളുകള്‍ പറയുന്നു. ഈ സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് ക്രൈസ്തവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങളുടെ ലോഗോ ഉപയോഗിച്ച് ക്രിയേറ്റ് ചെയ്ത ഫേസ്ബുക്ക് പേജിനെക്കുറിച്ച് ലോക്കല്‍ ചാനലുകാര്‍ ഒരുതരത്തിലും പ്രതികരണം രേഖപ്പെടുത്തിയിട്ടില്ല.

ലാഹോറില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ സുഖ്‌ഹേക്കിയിലാണ് സോനുവിന്റെ കുടുംബം കഴിയുന്നത്. ഗ്രാമത്തിലെ ഏക ക്രിസ്ത്യന്‍ കുടുംബമാണ് ഇവരുടേത്. പലായനം ചെയ്തവരില്‍ ഇവരുടെ ബന്ധുക്കളും പെടുന്നു.

ഇവര്‍ എവിടേയ്ക്കാണ് പോയതെന്ന് ഇതുവരെയും ആര്‍ക്കും അറിയില്ല.

You must be logged in to post a comment Login