വംശഹത്യ, ക്രിസ്തുവിന്റെ സാന്നിധ്യത്തില്‍ മരിക്കാന്‍ സന്നദ്ധരായി ആയിരങ്ങള്‍ ദേവാലയത്തില്‍

വംശഹത്യ, ക്രിസ്തുവിന്റെ സാന്നിധ്യത്തില്‍ മരിക്കാന്‍ സന്നദ്ധരായി ആയിരങ്ങള്‍ ദേവാലയത്തില്‍

സൗത്ത് സുഡാന്‍: വംശഹത്യകള്‍ പെരുകുമ്പോള്‍ ജീവനില്‍ ഭയന്ന് ആയിരങ്ങള്‍ അഭയം തേടിയിരിക്കുന്നത് സൗത്ത് സുഡാനിലെ കത്തീഡ്രല്‍ ദേവാലയത്തില്‍. രാജ്യമാകെ വംശഹത്യയും ക്ഷാമവും പിടിമുറുക്കിയിരിക്കുകയാണ്. 16,000 ആളുകളാണ് ദേവാലയത്തിലും കോമ്പൗണ്ടിലുമായി അഭയം തേടിയിരിക്കുന്നത് എന്ന് കത്തോലിക്കാ വൈദികന്‍ ഫാ. ഗെര്‍മാനോ ബെര്‍നാര്‍ഡോ സാക്ഷ്യപ്പെടുത്തുന്നു.

മറ്റൊരിടത്തും സുരക്ഷിതത്വമില്ല. ഇനി കൊല്ലപ്പെടുകയാണെങ്കില്‍ ദേവാലയത്തില്‍ വച്ച് തന്നെ മരിക്കാമല്ലോ ക്രിസ്തുവിന്റെ സാന്നിധ്യത്തില്‍. ഇതാണ് ആളുകളുടെ തീരുമാനം. ഫാ. ഗെര്‍മാനോ ബെര്‍നാര്‍ഡോ പറയുന്നു.

വീടുകളില്‍ വച്ച് മരിക്കുന്നതിനെക്കാള്‍ അവര്‍ ഇഷ്ടപ്പെടുന്നത് ദേവാലയത്തില്‍ വച്ച് മരിക്കാനാണ്. സെന്റ് മേരിസ് കത്തോലിക്കാ കത്തീഡ്രല്‍ ദേവാലയത്തിലാണ് ആളുകള്‍ അഭയം തേടിയെത്തിയിരിക്കുന്നത്.

ഞങ്ങള്‍ക്ക്ഒ ന്നുമില്ല. ഒരു നുള്ള് ഉപ്പു പോലും. മൂന്നുകുട്ടികളുടെ അമ്മയായ റിത്ത വില്യംസ് പറയുന്നു.

പട്ടാളക്കാര്‍ വേട്ടയാടിയ കുടുംബമാണ് അവരുടേത്. വീട്ടില്‍ നിന്ന്  ഓടിയിറങ്ങിയപ്പോള്‍ അവര്‍ വീട്  തീവച്ചു നശിപ്പിക്കുകയും ചെയ്തു. ഞങ്ങളുടെ വസ്ത്രം മുഷിഞ്ഞിരിക്കുന്നു. ഞങ്ങള്‍ ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്തിട്ട് ദിവസങ്ങളായി. ഞങ്ങള്‍ക്ക് എന്താണ് സംഭവിക്കുകയെന്ന് അറിയില്ല. പക്ഷേ വീട്ടിലേക്ക് മടങ്ങാന്‍ ഞങ്ങള്‍ക്ക് ഭയമാണ്. അവര്‍ പറയുന്നു.

ആഭ്യന്തരയുദ്ധ കലാപങ്ങള്‍ സഭയെ നേരിട്ട് ബാധിച്ചിട്ടുണ്ട്. 2016 ജൂണില്‍ കത്തീഡ്രലിലെ ക്വയര്‍ സംഘത്തിലെ രണ്ട് അംഗങ്ങളാണ് കൊല്ലപ്പെട്ടത്. മരണമടയുന്നവരെ സംസ്‌കരിക്കാന്‍ സെമിത്തേരിപോലുമില്ല. പതിനാല് പേരെ പള്ളിയുടെ കോമ്പൗണ്ടിലാണ് സംസ്‌കരിച്ചത്.

You must be logged in to post a comment Login